യുഎസ് കരാട്ടെ ചാമ്പ്യൻഷിപ്: മലയാളിക്ക് മെഡൽ നേട്ടം

അബുദാബി: ന്യുയോർക്കിലെ കിങ്സ്ബോറോ കമ്യൂണിറ്റി കോളേജിൽ നടന്ന യുഎസ് അന്താരാഷ്‌ട്ര കരാട്ടെ ചാമ്പ്യൻഷിപ്പിൽ മലയാളിക്ക് മെഡൽനേട്ടം. മുഹമ്മദ് ഫായിസാണ് ഇന്ത്യക്കായി മാസ്റ്റേഴ്സ് കത്താ വിഭാഗത്തിൽ സ്വർണവും മാസ്റ്റർ കുമിത്തെ വിഭാഗത്തിൽ വെള്ളിയും നേടിയത്. യുഎസ്, യൂറോപ്, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള 400ൽ അധികം പേർ മത്സരിച്ചു. മുഖ്യാതിഥി ജോർജ് ഫേൽക്കൺ വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
മുഹമ്മദ് ഫായിസ് ഇത് രണ്ടാം തവണയാണ് അമേരിക്കയിൽ നടക്കുന്ന ചമ്പ്യൻഷിപ്പിലും സെമിനാറിനും പങ്കെടുക്കുന്നത്. ഇന്ത്യയെയും യുഎഇയെയും പ്രതിനിധീകരിച്ച് രണ്ട് തവണ ജപ്പാനിൽ കരാട്ടെ സെമിനാറിൽ പങ്കെടുത്തിട്ടുണ്ട്. യുഎഇയിലെ ഷോറിൻ കായ് കപ്പ് ലീഡ് ചെയ്യുന്ന അബുദാബി ട്രഡീഷണൽ മാർഷൽ ആർട്സ് ക്ലബ്ബിന്റെ സ്ഥാപകനും എംഡിയുമാണ് കണ്ണൂർ കണ്ണപുരം സ്വദേശി ഫായിസ്.








0 comments