ജിദ്ദ നവോദയ ബവാദി ഏരിയ സമ്മേളനം

ജിദ്ദ: നവോദയ സാംസ്‌കാരികവേദി 31–-ാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചുള്ള ബവാദി ഏരിയ സമ്മേളനം പ്രദീപൻ മയ്യിൽ നഗറിൽ നടന്നു. നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി റഫീഖ് മമ്പാട് പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ സജീവൻ മാവൂർ സാമ്പത്തിക റിപ്പോർട്ടും രതീഷ് പൊന്നാനി രക്തസാക്ഷി പ്രമേയവും രാമകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സലാം പയ്യന്നൂർ, സക്കീർ ഹുസൈൻ, സതീശൻ പൂതേരി എന്നിവരടങ്ങിയ പ്രസീഡിയം നടപടികൾ നിയന്ത്രിച്ചു. നവോദയ കേന്ദ്ര പ്രസിഡന്റ് കിസ്‌മത്ത് മമ്പാട്, സ്‌പോർട്സ് കൺവീനർ ഇസ്‌മായിൽ, കേന്ദ്ര രക്ഷാധികാരി സമിതി അംഗം അബ്ദുള്ള മുല്ലപ്പള്ളി, യുവജനവേദി കൺവീനർ ഫഹജാസ്, ഏരിയ രക്ഷാധികാരി കെ വി മൊയ്‌തീൻ എന്നിവർ സംസാരിച്ചു. പ്രവാസി പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, എസ്‌ഐആർ പ്രവർത്തനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിർത്തിവയ്ക്കുക എന്നീ പ്രമേയങ്ങൾ ഐക്യകണ്ഠേന അംഗീകരിച്ചു. ഇർഷാദ് മുണ്ടക്കയം സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ വി മൊയ്‌തീൻ (രക്ഷാധികാരി), സജീവൻ മാവൂർ (പ്രസിഡന്റ്), സക്കീർ ഹുസൈൻ മണ്ണാർക്കാട് (സെക്രട്ടറി), രതീഷ് പൊന്നാനി (ട്രഷറർ), ഹുസൈൻ, രതീഷ് കൂത്തുപറമ്പ് (വൈസ് പ്രസിഡന്റ്), മുരളീധരൻ, രാമകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), മസൂദ്, രമ്യ ലക്ഷ്‌മി, ഫഹജാസ്, ഇസ്‌മായിൽ, മുസ്‌തഫ (ഉപസമിതി കൺവീനർ), ഇസ്‌മായിൽ, സതീശൻ പൂതേരി, അഷ്‌റഫ്, നജ്മുദ്ദീൻ, ബഷീർ, സനു, മുനീർ, ഷറഫുദ്ദീൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ).
ജിദ്ദ നവോദയ ബവാദി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം സംസാരിക്കുന്നു








0 comments