അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ വെട്ടുകത്തി വീശി; സ്വയരക്ഷക്ക് ഉദ്യോഗസ്ഥൻ വെടിയുതിർത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്കുനേരെ യുവാവ് വെട്ടുകത്തി വീശി. ആക്രമണമുണ്ടായപ്പോൾ സ്വയരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തു. സംഭവത്തിൽ ആർക്കും പരിക്കില്ല. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. കാപ്പാ കേസ് പ്രതിയായ കൈരി കിരണിന് നേരെയാണ് വെടിയുതിർത്തത്.
കിരണിനെ പിടികൂടുന്നതിനിടയിൽ ആര്യങ്കോട് എസ് എച്ച് ഓയെ വെട്ടാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർക്കേണ്ടി വന്നത്. പ്രതിയുടെ ദേഹത്ത് വെടി കൊണ്ടില്ല. തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
നിരവധി കേസുകളിൽ പ്രതിയാണ് കൈരി കിരൺ. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയെന്ന് സംഭവത്തെ ഡിഐജി വിലയിരുത്തി. കൈരി കിരണിനെതിരെ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. വധശ്രമത്തിനും നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനുമാണ് കേസുകൾ.









0 comments