എസ്ഐആർ: ‘കണ്ടെത്താൻ കഴിയാത്തവർ’ നാലുലക്ഷത്തിലേക്ക്

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയിൽ കേരളത്തിൽ കണ്ടെത്താൻ കഴിയാത്തവരുടെ എണ്ണം നാലുലക്ഷത്തിലേക്ക്. ബുധൻ വൈകിട്ട് ആറുവരെ 3,80,120 പേരരെ കണ്ടെത്താനായില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ പറഞ്ഞു. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, കണ്ടെത്താനാകാത്തവർ, ആൾറെഡി എൻറോൾഡ് എന്ന് അറിയിച്ചവർ, മറ്റുള്ളവർ എന്ന വിഭാഗത്തിലാണ് ബിഎൽഒമാർ ഇവരെ ഉൾപ്പെടുത്തുന്നത്.
ഡിസംബർ നാലിനകം മുഴുവൻ കണക്കും ലഭിച്ചശേഷം ഇവരെ വോട്ടർപ്പട്ടികയിൽനിന്ന് നീക്കും. ഇക്കൂട്ടത്തിൽ വോട്ടവകാശത്തിന് അർഹതയുള്ള ആരെങ്കിലുമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. ബിഎൽഒ–ബിഎൽഎ യോഗംചേർന്ന് ഇക്കാര്യം പരിശോധിക്കണമെന്ന് നിർദേശമുണ്ടെങ്കിലും പലയിടത്തും നടപ്പാകുന്നില്ല.








0 comments