വിസ വേണ്ട, കാറോടിച്ച് പോരൂ.. നിയന്ത്രണം സംബന്ധിച്ച വാര്‍ത്ത നിഷേധിച്ച് നേപ്പാൾ

കാഠ്മണ്ഡു: നേപ്പാളിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായുള്ള വാർത്തകൾ തെറ്റാണെന്ന് നേപ്പാൾ ടൂറിസം ബോർഡ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സുതാര്യമായ അതിർത്തി ബന്ധത്തിൽ ഒരു മാറ്റവുമില്ലെന്ന് അറയിച്ചു.
വിസ ആവശ്യമില്ല
ഇന്ത്യൻ പൗരന്മാർക്ക് നേപ്പാളിലേക്ക് പോകുന്നതിന് വിസയുടെ ആവശ്യമില്ല. പാസ്‌പോർട്ടോ വോട്ടർ ഐഡി കാർഡോ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. ഇന്ത്യൻ പൗരന്മാർക്ക് നേപ്പാളിൽ താമസിക്കുന്നതിന് സമയപരിധിയില്ല. 30 ദിവസത്തെ പരിധി ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്.
കാറോടിച്ച് പോകുമ്പോൾ കരുതണം
വാഹനങ്ങൾക്ക് പരിധിയുണ്ട്. സ്വന്തം കാറിൽ പോകുന്നവർക്ക് വാഹനത്തിന് പെർമിറ്റ് എടുക്കേണ്ടതുണ്ട്. ഒരു കലണ്ടർ വർഷത്തിൽ പരമാവധി 30 ദിവസം വരെയാണ് വാഹനങ്ങൾക്ക് നേപ്പാളിൽ തുടരാൻ അനുവാദമുള്ളത്. അതിർത്തിയിലെ തിരക്ക് ഒഴിവാക്കാൻ ഇപ്പോൾ ഓൺലൈൻ വഴി പെർമിറ്റ് എടുക്കാനുള്ള സംവിധാനം നേപ്പാൾ സർക്കാർ തുടങ്ങിയിട്ടുണ്ട്. വാഹനങ്ങൾ പ്രവേശിക്കുമ്പോൾ നിശ്ചിത തുക ഫീസ് ഉണ്ട്. മനുഷ്യർക്ക് പോകുന്നതിന് നിയന്ത്രണങ്ങളില്ല, എന്നാൽ വാഹനങ്ങൾ കൊണ്ടുപോകുമ്പോൾ കൃത്യമായ പെർമിറ്റും ഫീസും ആവശ്യമാണ്. ഡ്രൈവിങ് ഇന്ത്യയിലെ ഇടത് ചേര്‍ന്ന് പോകുന്നതിന് വിപരീതമാണ്.
"വിസയില്ല, ബുദ്ധിമുട്ടുകളില്ല, ഹൃദയബന്ധങ്ങൾ മാത്രം" എന്നാണ് നേപ്പാൾ എംബസി ഈ വിഷയത്തിൽ പ്രതികരിച്ചത്.










0 comments