പഞ്ചസാരയിൽനിന്നുള്ള എഥനോൾ വേണ്ടെന്ന് എണ്ണക്കമ്പനികൾ; പുതിയ ടെൻഡറിൽനിന്ന് ഒഴിവാക്കി

Representative Image | AI
ന്യൂഡൽഹി: പെട്രോളിൽ കലർത്തുന്നതിനായി പഞ്ചസാരയിൽനിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ വേണ്ടെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ. ചില്ലറ വിപണിയിൽ പഞ്ചസാര ക്ഷാമം രൂക്ഷമായതും വില വൻതോതിൽ വർധിച്ചതും കണക്കിലെടുത്താണ് തീരുമാനം. 2026-27 വർഷത്തേക്ക് സംഭരണ ടെൻഡറിൽ നിന്ന് കരിമ്പ് നീര്, പഞ്ചസാര സിറപ്പ്, ബി -ഹെവി മൊളാസസ് എന്നിവയിൽ നിന്ന് നിർമിച്ച എഥനോൾ ഒഴിവാക്കി.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണക്കമ്പനികൾക്ക് ഇതൊഴിവാക്കിയിട്ടുള്ള ടെൻഡറാണ് കേന്ദ്രസർക്കാർ കൈമാറിയിരിക്കുന്നത്. അടുത്ത ഒരു വർഷത്തേയ്‌ക്ക് ഭാരത് പെട്രോളിയത്തിന് മാത്രം 11 ബില്യൺ ലിറ്റർ എഥനോൾ ഇത്തരത്തിൽ സംഭരിക്കേണ്ടതുണ്ട്.
മഹാരാഷ്ട്ര, കർണാടക തുടങ്ങിയ പ്രധാന പഞ്ചസാര ഉൽപ്പാദക സംസ്ഥാനങ്ങളിലെ മഴക്കുറവ് മൂലം ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതാണ് നടപടിക്ക് കാരണം. പെട്രോളിൽ 20 ശതമാനം എഥനോളാണ് നിലവിൽ കലർത്തുന്നത്. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്‌ക്കാനും വിദേശനാണ്യം ലാഭിക്കാനുമാണ് എത്തനോൾ കലർത്തുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം.
എണ്ണക്കമ്പനികൾക്ക് പകരം എന്തൊക്കെ വാങ്ങാം?
പഞ്ചസാര അധിഷ്ഠിത എഥനോൾ ഒഴിവാക്കിയതോടെ, സി-–ഹെവി ഷുഗർകെയിൻ മൊളാസസ്, ചോളം, പൊടിയരി, എഫ്‌സിഐ സംഭരിക്കുന്ന മിച്ച അരി എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന എത്തനോളാണ് കമ്പനികൾ സംഭരിക്കേണ്ടത്.
അതേസമയം ചോളത്തിൽ നിന്നുള്ള എത്തനോളിന്റെ ഇൻസെറ്റീവ് ലിറ്ററിന് 5.79 രൂപയിൽ നിന്ന് 2.79 ആയി കുറച്ചിട്ടുണ്ട്. ഇത് ഉൽപ്പാദകരുടെ വരുമാനമിടുക്കുമെന്ന് ആക്ഷേപമുണ്ട്.








0 comments