ചിറാപുഞ്ചി മഴയത്ത്... മേഘങ്ങളുടെ നാട്ടിലൂടെ ഒരു യാത്ര

ചിറാപുഞ്ചി എക്കോ പാർക്ക് വ്യൂ പോയിന്റ് | ഫോട്ടോ: ജഗത് ലാൽ

ജഗത് ലാൽ
Published on Jun 22, 2026, 12:15 PM | 3 min read
മലനിരകളും ചെറുതും വലുതുമായ നിരവധി വെള്ള ചാട്ടങ്ങളും, ഗുഹകളും കൃഷിയിടങ്ങളുമായി അങ്ങനെ കീഴ്ക്കാം തൂക്കായ ചിറാപുഞ്ചിയിൽ ഒട്ടും പ്ലാൻ ഇല്ലാതെ എത്തിപെട്ട മൂന്ന് ദിവസം മാത്രം നീണ്ടുനിന്ന ഒരു കുഞ്ഞ് യാത്ര വിശേഷം.
ചിറാപുഞ്ചി എക്കോ പാർക്ക് വ്യൂ പോയിന്റ് | ഫോട്ടോ: ജഗത് ലാൽ
ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം എന്ന പേരിൽ അറിയപ്പെടുന്ന ചിറാപുഞ്ചിയിലേക്ക് ഒരു കുഞ്ഞു യാത്ര, ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ മേഘങ്ങളുടെ ആലയമായ മേഘാലയത്തിലാണ് ചിറാപുഞ്ചി അല്ലെങ്കിൽ സോഹ്‌റ.
ചിറാപുഞ്ചി എക്കോ പാർക്ക് വ്യൂ പോയിന്റ് | ഫോട്ടോ: ജഗത് ലാൽ
അസമിലെ ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലേക്ക് മക്കൾക്കൊപ്പം ഫുട്ബോൾ സെലക്ഷൻ ട്രയൽസിനായി എത്തിയപ്പോൾ കാസിരംഗ നാഷണൽ പാർക്ക് കാണാനായിരുന്നു പ്ലാൻ. മൺസൂൺ സീസൺ ആയതോടെ പാർക്ക് അടച്ചു. അങ്ങനെയാണ് വിദൂര സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന ചിറാപുഞ്ചിയിലേക്ക് യാത്ര പോകുന്നത്. ജൂൺ രണ്ടിന് രാവിലെ എട്ട് മണിയോടെ ഞങ്ങൾ നാല് പേരും കൂടി ഗുലാബ് ഭായിയുടെ കാറിൽ ഗുവാഹത്തിയിൽ നിന്നും യാത്ര ആരംഭിച്ചു.
എലിഫന്റ് വാട്ടർ ഫാൾസ് | ഫോട്ടോ: ജഗത് ലാൽ
ആദ്യ ദിവസം നേരെ പോയത് ഷില്ലോങ്ങിനടുത്തുള്ള മനുഷ്യ നിർമിത തടാകമായ ഉമിയം തടാകത്തിലേക്കാണ്. പിന്നീട് ഷില്ലോങ്ങ് വ്യൂ പോയിന്റിലുമെത്തി. ഷില്ലോങ്ങ് വ്യൂ പോയിന്റിലേക്ക് പോകുന്നത് എയർ ഫോഴ്‌സിന്റെ ആസ്ഥാനത്ത് കൂടിയാണ്. എൻട്രി ടിക്കറ്റ് എടുത്ത് അവിടെയുള്ള ടാക്സിയിൽ വേണം പോകാൻ.
എലിഫന്റ് വാട്ടർ ഫാൾസ് | ഫോട്ടോ: ജഗത് ലാൽ
എയർ ഫോഴ്സ് ഗേറ്റിൽ നമ്മുടെ ഐഡന്റിറ്റി കാർഡ് കാണിച്ചാൽ മാത്രമേ അകത്തേക്ക് പ്രവേശനമുള്ളൂ. ഷിലോങ്ങിന്റെ ആകാശ കാഴ്ച്ചക്ക് ശേഷം നേരെ എലിഫന്റ് വാട്ടർ ഫാൾസിലേക്ക്. മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്.
ഗാർഡൻ ഓഫ് കേവ്സ് |ഫോട്ടോ: ജഗത് ലാൽകിൻറെം വെള്ളച്ചാട്ടം
പിന്നെ മൗക്ഡോക് ടിമ്പേപ് വാലിയിലേക്ക്. വ്യൂ പോയിന്റും കണ്ട ശേഷം നേരെ താഴെയുള്ള വെള്ള ചാട്ടം കാണാന്‍ ഇറങ്ങി. പത്തു നൂറ്റിഅൻപത് സ്റ്റെപ്പുകൾ ഇറങ്ങി വെള്ള ചാട്ടത്തിനടുത്തെത്തി. കലങ്ങി മറിഞ്ഞു വരുന്ന വെള്ളം. ഇരുട്ടി തുടങ്ങുന്നു, പെട്ടെന്ന് തന്നെ അവിടുന്ന് തിരിച്ചു.
ഗാർഡൻ ഓഫ് കേവ്സ് |ഫോട്ടോ: ജഗത് ലാൽ
മുകളിലെത്തിയപ്പോൾ എല്ലാവർക്കും വിശന്നു തുടങ്ങിയപ്പോഴാണ് ഉച്ചഭക്ഷണം കഴിച്ചില്ലല്ലോ എന്നത് ഓർത്തത്. രാത്രി എട്ടു മണിയോടെ ചിറാപുഞ്ചിയിലെ താമസസ്ഥലത്ത് എത്തി. ഭക്ഷണം കഴിച്ചു കഴിഞ്ഞിപ്പോഴേക്കും അതാ വരുന്നു ചെറിയ ഒരു ചിറാപുഞ്ചി രാത്രിമഴ, അങ്ങനെ ചിറാപുഞ്ചിയിലെ മഴയും കണ്ടു.
ഫോട്ടോ: ജഗത് ലാൽ
പുലർച്ച സൂര്യോദയ സമയം ചോദിച്ചറിഞ്ഞു. 5.30ന് ഉദയം. അസാമിൽ നേരെത്തെ നേരം വെളുക്കുന്നത് ഓർമ്മയുള്ളോണ്ട് നാലു മണിക്ക് തന്നെ അലാറം വച്ചു എഴുന്നേറ്റ്, നല്ല മഞ്ഞുണ്ടായിട്ട് പോലും പുലർച്ചെ നാലുമണിക്ക് കേരളത്തിലെ രാവിലത്തെ ഒരു ഏഴ്, എട്ട് മണിക്കുണ്ടാകുന്ന വെളിച്ചം. നല്ല മഞ്ഞായതിനാൽ സൂര്യോദയം കാണാനുള്ള പ്ലാൻ ക്യാൻസൽ. നല്ല തണുപ്പും പിന്നെ ഒന്നുംനോക്കിയില്ല, നേരെ പോയി പുതപ്പിനടിയിലേക്ക്, ഏഴു മണി വരെ ഉറക്കം.
കിൻറെം വെള്ളച്ചാട്ടം| ഫോട്ടോ: ജഗത് ലാൽ
പിന്നെ കുളിച് ഫ്രഷ് ആയി നേരെ തൊട്ടടുത്ത എക്കോ പോയിന്റിലേക്ക് നിരവധി വെള്ള ചാട്ടങ്ങൾ, അവിടുന്ന് സെവൻ സിസ്റ്റേഴ്സ് വാട്ടർ ഫാൾസിലേക്ക് അവിടെത്തിയപ്പോൾ നിരാശ. ഫുൾ മഞ്ഞ് മൂടി കിടക്കുന്നു, ഒന്നും കാണാനില്ല.
മാവ്‌ഡോക്ക് ഡിംപെപ്പ് താഴ്‌വര| ഫോട്ടോ: ജഗത് ലാൽ
മഞ്ഞെല്ലാം മാറുമെന്ന പ്രതീക്ഷയിൽ കുറച്ച് നേരം കാത്തിരുന്നു. നോ രക്ഷ, അവിടുന്നു വിട്ടു നേരെ മൗസ്മായി ഗുഹയിലേക്ക്. ഗുഹ കയറ്റം അതിത്തിരി സാഹസം പിടിച്ച പണിയാണ്.
മൗസ്മായി ഗുഹ| ഫോട്ടോ: ജഗത് ലാൽ
ഗുഹക്കകത്ത് കുറച്ചു സ്ഥലത്ത് നല്ലോണം കുനിഞ്ഞു വേണം പോകാൻ. പോരാത്തതിന് കൂരിരുട്ടും. അത് കഴിഞ്ഞവിടുന്നിറങ്ങി നേരെ വേറെയൊരു വെള്ള ചാട്ടം നോഹ്കലികൈ.
മൗസ്മായി ഗുഹ| ഫോട്ടോ: ജഗത് ലാൽ
അവിടെയും അവസ്ഥ അത് തന്നെ, കനത്ത മഞ്ഞ്. കുറച്ച് നേരം അവിടെയും കാത്ത് നിൽപ്. പ്രതീക്ഷ നശിച്ചതോടെ അവിടുന്നും വിട്ടു. നമ്മുടെ ഗുലാബ് ഭായി ചെറുതായൊന്നു വഴി തെറ്റി, പിന്നെ എത്തിയത് ക്യൻറേം വെള്ളച്ചാട്ടത്തിൽ. പോകുന്ന വഴി മുഴുവൻ കുഞ്ഞു കുഞ്ഞു വെള്ളച്ചാട്ടങ്ങളും ചെറിയ അരുവികളും. അവിടുന്ന് തിരിച്ചു വന്നത് നേരെത്തെ പോയ സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടത്തിന്റെ അരികിലൂടെ. കുറച്ചു ഭാഗ്യം ബാക്കിയുള്ളോണ്ട് മഞ്ഞെല്ലാം നീങ്ങി തുടങ്ങി. മോശമല്ലാത്ത രീതിയിൽ വെള്ളച്ചാട്ടം കാണാൻ പറ്റി.
വഹ്രൂ നദി | ഫോട്ടോ: ജഗത് ലാൽ
നാല് മണിയോടെ ഉച്ച ഭക്ഷണം കഴിച്ചു ഗുഹയുടെ പൂത്തോട്ടമായ ഗാർഡൻ ഓഫ് കെയ്‌വിലേക്ക്. വൈകീട്ട് അഞ്ചര വരെ മാത്രം പ്രവശനമുള്ള ഇവിടെ ഞങ്ങൾ എത്തിയത് അഞ്ചു മണിയോടെ. പതിനൊന്നോളം സ്പോർട്ടുകളാണ് ഇതിനുള്ളിലുള്ളത്. ഗുഹകളും, വെള്ളച്ചാട്ടങ്ങളും, മുളപ്പാലങ്ങളുമായി ഗംഭീര കാഴ്ചകൾ തന്നെ. നേരം ഇരുട്ടിയതോടെ കാഴ്ചകൾ വേഗം കണ്ടു തീർത്തു.
സൊഹ്‌ബാർ ബ്രിഡ്ജ് | ഫോട്ടോ: ജഗത് ലാൽ
അവസാന ദിവസം രാവിലെ പോയത് സൊഹ്‌ബാർ ബ്രിഡ്ജിലേക്കാണ്. ഇത് ഇന്ത്യയിലെ വലിയ സ്റ്റീൽ ബ്രിഡ്ജ് ആണെന്നാണ് പറയുന്നത്. പുഴയുടെ അടിത്തട്ട് വരെ ക്രിസ്റ്റൽ ക്ലീനായി കിടക്കുന്ന ഡൗക്കി നദി കലങ്ങി മറിഞ്ഞു കിടക്കുന്ന വിവരം അറിയുന്നത് കൊണ്ട് ആ പ്ലാൻ ഉപേക്ഷിച്ചിരുന്നു. പകരം പോയതാണ് സൊഹ്‌ബാർ ബ്രിഡ്ജ് അവിടെയും പുഴ ചെളിവെള്ളം ആയില്ലേലും ക്ലിയർ വാട്ടർ അല്ല എങ്കിലും കാഴ്ച മനോഹരം തന്നെ.
വഹ്രൂ നദി | ഫോട്ടോ: ജഗത് ലാൽ
പോകുന്ന വഴിയെല്ലാം തന്നെ ബംഗ്ലാദേശ് വ്യൂ പോയിന്റുകൾ ധാരാളം. പിന്നെ നേരെ മൗലിനൊങ് ലിവിങ് റൂട്ട് ബ്രിഡ്ജിലേക്ക്. മര വേരുകൾ കൊണ്ടുണ്ടാക്കിയ പാലമാണ്. മരങ്ങളുടെ വേരുകൾ പടർത്തി എടുത്താണ് പാലമാക്കിയത്.
ലിവിങ് റൂട്ട് ബ്രിഡ്ജ് | ഫോട്ടോ: ജഗത് ലാൽ
അവിടത്തെ കാഴ്ചകൾക്ക് ശേഷം ചിറാപുഞ്ചിയോട് പതുക്കെ യാത്ര പറയുകായാണ്. തിരിച്ചു വരുമ്പോൾ ഷില്ലോങ്ങിൽ എയർ ഫോഴ്സ് മ്യൂസിയം കൂടി കണ്ട് ഗുവാഹത്തിയിലേക്ക് മടങ്ങി.









0 comments