ad
Deshabhimani

സാംസങിന്റെ നെക്സ്റ്റ് ജനറേഷൻ 'ഫാൻ എഡിഷൻ' ഫോൺ വരുന്നു; എക്‌സിനോസ് 2500 ചിപ്‌സെറ്റുമായി ഗാലക്‌സി S26 FE

Samsung

സാംസങ് ഗാലക്‌സി S26 |Photo:Gadgets360.com

വെബ് ഡെസ്ക്

Published on Jun 22, 2026, 12:57 PM | 1 min read

തിരുവനന്തപുരം : സാംസങ്ങിന്റെ അടുത്ത തലമുറ 'ഫാൻ എഡിഷൻ' ഫോണായ ഗാലക്‌സി S26 FE ഉടൻ വിപണിയിലെത്തുമെന്ന് സൂചന. വിവിധ സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമുകൾക്ക് പിന്നാലെ, ബെഞ്ച്മാർക്കിംഗ് സൈറ്റായ ഗീക്ക് ബെഞ്ചിലും ഫോണിന്റെ കൊറിയൻ വേരിയന്റ് ലിസ്റ്റ് ചെയ്തു. എസ്എം-എസ്741എൻ എന്ന മോഡൽ നമ്പറിലാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.


സാംസങിന്റെ സ്വന്തം ചിപ്‌സെറ്റായ എക്‌സിനോസ് 2500 ആയിരിക്കും ഈ ഫോണിൽ ഉണ്ടാവുകയെന്നാണ് ബെഞ്ച്മാർക്കിംഗ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025 ജൂണിൽ പുറത്തിറങ്ങിയ ഈ ഫ്ലാഗ്ഷിപ്പ് പ്രോസസർ നിലവിൽ ഗാലക്‌സി Z ഫ്ലിപ്പ് 7-ൽ ഉപയോഗിക്കുന്നുണ്ട്. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 9 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഫോൺ പ്രവർത്തിക്കുക. 8 ജിബി റാം ആയിരിക്കും ഫോണിൽ ഉണ്ടാവുക.


നേരത്തെ പ്രത്യക്ഷപ്പെട്ട മറ്റൊരു വേരിയന്റായ എസ്എം-എസ്741യു, ഗീക്ക് ബെഞ്ച് സിംഗിൾ-കോർ ടെസ്റ്റിൽ 2,312 പോയിന്റും മൾട്ടി-കോർ ടെസ്റ്റിൽ 7,723 പോയിന്റും നേടിയിരുന്നു. ഈ വർഷം അവസാനത്തോടെ ഫോൺ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഗാലക്‌സി S25 FE പുറത്തിറങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home