ad
Deshabhimani

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പർ ചോർന്നതായി പ്രചരിപ്പിച്ച വീഡിയോ നീക്കം ചെയ്തു

neet

നീറ്റ് പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കുന്നു- ഫോട്ടോ മിഥുൻ അനില മിത്രൻ

വെബ് ഡെസ്ക്

Published on Jun 22, 2026, 12:01 PM | 2 min read

ന്യൂഡൽഹി: വീഴ്ചകൾക്കും വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ രാജ്യവ്യാപകമായി നടത്തിയ നീറ്റ്-യുജി പുനഃപരീക്ഷ വിജയകരമായി പൂർത്തിയാക്കി. ചോദ്യപേപ്പർ വീണ്ടും ചോർന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും വ്യാജമാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.


വ്യാജ പ്രചാരണങ്ങൾക്കെതിരെ

കർശന നടപടി


വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക പരത്തിയ വീഡിയോകൾ നീക്കം ചെയ്തു. സൈബർ ക്രൈം വിരുദ്ധ ഏജൻസിയായ 'I4C' (Indian Cyber Crime Coordination Centre), മറ്റ് പൊലീസ് സംവിധാനങ്ങൾ എന്നിവരുടെ സഹായത്തോടെ ഇത്തരം വ്യാജ വീഡിയോകളുടെ ഉറവിടം കണ്ടെത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഏജൻസി വ്യക്തമാക്കി. വിദ്യാർത്ഥികളും പൊതുജനങ്ങളും എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലെയും വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും അഭ്യർത്ഥിച്ചു.


പേപ്പര്‍ ചോര്‍ച്ച അകത്തു നിന്ന്

ജീവനൊടുക്കിയത് 19 വിദ്യാര്‍ഥികൾ


ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആദ്യ പരീക്ഷ റദ്ദാക്കേണ്ടി വന്നത് സർക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം ഇനിയും എത്തിയിട്ടില്ല. നീറ്റിന് പിന്നാലെ സിബിഎസ് സി പരീക്ഷയിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചു. ഉദ്യോഗസ്ഥരെ മാറ്റുന്ന നാടകത്തിൽ കേന്ദ്ര സര്‍ക്കാര്‍ നടപടികൾ ഒതുക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തന്നെയും സംഭവത്തിൽ ആരോപണ വിധേയമായി.


Related News

പുന:പരീക്ഷ 37 ദിവസത്തിന് ശേഷമാണ് നടത്തിയത്. രാജ്യത്തുടനീളമുള്ള ഏഴ് ലക്ഷത്തോളം വരുന്ന പോലീസ് ഉദ്യോഗസ്ഥർ, ഒബ്സർവർമാർ, പരീക്ഷാ ജീവനക്കാർ എന്നിവരടങ്ങുന്ന ബൃത്തായ സംവിധനമാണ് വീണ്ടും ഒരുക്കേണ്ടി വന്നത്. 20 ലക്ഷത്തിലധികം പേർ പരീക്ഷ എഴുതി 5,440 കേന്ദ്രങ്ങളും വിദേശത്ത് 14 കേന്ദ്രങ്ങളും ഒരുക്കേണ്ടി വന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ നടന്നു.


പരീക്ഷാ കേന്ദ്രങ്ങളിൽ ബയോമെട്രിക്-ഫേസ് ഓതന്റിക്കേഷൻ, സിസിടിവി നിരീക്ഷണം, ജാമറുകൾ, പോലീസിന്റെ സഹായത്തോടെയുള്ള രണ്ട് ഘട്ടങ്ങളായുള്ള പരിശോധന എന്നിവ ഏർപ്പെടുത്തിയിരുന്നു. ദേശീയ തലത്തിലും സംസ്ഥാന-ജില്ലാ തലങ്ങളിലും സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാൻ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ പ്രവർത്തിച്ചു.


പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും കടുത്തതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഡൽഹി ഒഖ്‌ലയിലുള്ള എൻടിഎ ആസ്ഥാനത്തെത്തി പരീക്ഷാ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. പരീക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദിപ്കെ നേതൃത്വം നൽകുന്ന 'കോക്രോച്ച് ജനതാ പാർട്ടി' പ്രതിഷേധങ്ങൾ ഡൽഹിയിൽ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home