പശ്ചിമേഷ്യൻ സംഘര്‍ഷങ്ങൾക്കിടെ പാക് സൗദി തുര്‍ക്കി പ്രതിരോധ കരാര്‍

മക്ക: പശ്ചിമേഷ്യൻ സംഘര്‍ഷം ഇതര ഗൾഫ് രാജ്യങ്ങളിലേക്കും ഭൂവിഭാഗങ്ങളിലേക്കും ആക്രമണ ഭീതി പരത്തുന്നതിനിടെ പാകിസ്ഥാനും സൗദി അറേബ്യയും തുര്‍ക്കിയും പുതിയ പ്രതിരോധ കരാറിൽ ഒപ്പു വെച്ചു. ഏതെങ്കിലും ഒരു രാജ്യത്തിനെതിരെയുള്ള ആക്രമണം മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് മുഖ്യ ധാരണ.
കരാര്‍ വിവരങ്ങൾ മൂന്നു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഈ കരാർ പ്രകാരം മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന ആക്രമണം മറ്റു രാജ്യങ്ങൾക്ക് നേരെയുമുള്ള ആക്രമണമായി കണക്കാക്കും. ഇറാൻ യുദ്ധത്തിൽ മധ്യസ്ഥതയ്ക്ക് മുൻകൈ എടുത്തിരുന്ന രാജ്യങ്ങളാണ് ഇവ മൂന്നും.
മക്കയിൽ 'ജോയിന്റ് ഡിഫൻസ് മക്ക അൽ-മുഖർറമ' ഉച്ചകോടിയിലാണ് ധാരണ. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ എന്നിവരാണ് 'മക്ക ജോയിന്റ് ഡിഫൻസ് എഗ്രിമെന്റിൽ' ഒപ്പു വെച്ചിരിക്കുന്നത്.
ഏതൊരു അധിനിവേശത്തിനെതിരെയും കൂട്ടായ പ്രതിരോധം ശക്തമാക്കാനാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നതെന്നും ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയം സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.










0 comments