ad
Deshabhimani

യുപിയിലെ സ്കൂളിൽ ഉച്ചഭക്ഷണത്തിനൊപ്പം പച്ചക്കറിയിൽ വെള്ളം ചേർത്ത് നൽകി; വീഡിയോ വൈറൽ ആയതോടെ നടപടി

UP School.jpg
വെബ് ഡെസ്ക്

Published on Aug 07, 2026, 05:52 PM | 1 min read

ലക്‌നൗ: യുപിയിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം നൽകിയത് പച്ചക്കറിയിൽ വെള്ളം ചേർത്ത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പ്രധാനാധ്യാപകന് സസ്പെൻഷൻ.


സീതാപൂർ ജില്ലയിലെ മഹ്‌മുദാബാദ് തെഹ്‌സിലിൽ പരിധിയിലുള്ള ഛാങ്ഗാവ്പൂരിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഉരുളക്കിഴങ്ങിൽ വെള്ളമൊഴിച്ച കറി കുട്ടികൾക്ക് നൽകിയതിന്റെ ദിർശ്യങ്ങൾ വൈറലായിരുന്നു. അതോടെ പ്രധാനാധ്യാപകന് സസ്പെൻഷൻ നൽകി.


ദിവസവേതനക്കാരനായ പാചകക്കാരനെ പുറത്താക്കുകയും ചെയ്തു. വർഷങ്ങളായി ഇങ്ങനെയാണ് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതെന്ന് വിദ്യാർത്ഥികളും മാതാപിതാക്കളും പറഞ്ഞു. കുട്ടികൾക്ക് നൽകുന്ന കറികളെല്ലാം വെള്ളത്തിലിട്ട പച്ചക്കറികൾ നൽകുന്നതാണെന്ന് പ്രദേശവാസികളും പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home