Deshabhimani

തമിഴ്ത്തിരയിൽ 14 'കാർത്തിക് സുബ്ബരാജ്' വർഷങ്ങൾ

karthik subbaraj

എഐ എൻഹാൻസ്ഡ് ചിത്രം

വെബ് ഡെസ്ക്

Published on Oct 19, 2026, 09:00 PM | 2 min read

വേറിട്ട ചിന്തകളിലൂടെയും സിനിമകളിലൂടെയും സിനിമ പ്രേക്ഷകരെ എക്കാലവും ഞെട്ടിച്ച ചലച്ചിത്രകാരനാണ് കാർത്തിക് സുബ്ബരാജ്. 14 വ‌ഷങ്ങൾകൊണ്ട് 10 സ്വതന്ത്ര ചിത്രങ്ങളാണ് കാർത്തിക് തമിഴ് ഇൻഡസ്ട്രിക്ക് നൽകിയത്. നിർമാതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കുമെല്ലാം നന്ദി അറിയിച്ച് കാർത്തിക് സുബ്ബരാജ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.


pizza movie2012ൽ വിജയ് സേതുപതി- രമ്യ നമ്പീശൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ പിസയായിരുന്നു കാർത്തിക്കിന്റെ ആദ്യ ചിത്രം. വലിയ ബഡ്ജറ്റൊന്നുമില്ലാതെ വന്ന ത്രില്ല ചിത്രം തമിഴ് സിനിമയിലെ ഒരു പുതിയ പരീക്ഷണമായിരുന്നു. 2012 ഒക്ടോബർ 19നാണ് 'പിസ്സ' റിലീസ് ചെയ്തത്. നിരൂപക പ്രശംസ നേടിയ ഈ ചിത്രം വാണിജ്യപരമായും വിജയിച്ചു; 1.5 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ഏകദേശം 8 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. തമിഴ് സിനിമയിൽ സേതുപതിയെ ഒരു മുൻനിര നടനായും കാർത്തിക്കിനെ ഒരു മുൻനിര സംവിധായകനായും ഉറപ്പിച്ചതും ഈ ചിത്രമായിരുന്നു.


dorothy movieഅടുത്തിടെ പുറത്തിറങ്ങിയ 'ഡോറോത്തി'യാണ് കാർത്തിക് സംവിധാനം ചെയ്ത അവസാന ചിത്രം. കീർത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ട് സുഹൃത്തുക്കളുടെ ജീവിതത്തിലേക്ക് ഒരു യുവതി കടന്നുവരുന്നതാണ് പ്രമേയം. വ്യത്യസ്തമായ ആഖ്യാനരീതിയിലൂടെ ചിത്രം നിരൂപക പ്രശംസയും വാണിജ്യവിജയവും നേടി. തമിഴ് സിനിമാ ചരിത്രത്തെതന്നെ പുതിയ വഴിയിലേക്ക് കൊണ്ടുപോകുന്ന ശക്തമായ ദൃശ്യാനുഭവമായിരുന്നു ഡോറോത്തി. അവഗണനകളും ആക്രമണങ്ങളും നേരിടുന്ന ട്രാൻസ് സമൂഹത്തോട് സഹതാപം കാണിക്കാനല്ല, മറിച്ച് അവരെ മനുഷ്യരായി ഉൾക്കൊള്ളാനും മനസ്സിലാക്കാനും ശ്രമിക്കണമെന്നാണ്‌ സിനിമ പറയുന്നത്. പലപ്പോഴും സിനിമകളിൽ കോമഡി കഥാപാത്രമായും ഇരകളായുംമാത്രം കാണിച്ചിരുന്ന ട്രാൻസ് വ്യക്തിത്വങ്ങൾക്ക് കൃത്യമായ സ്വാഭിമാനവും സ്വത്വവും നൽകുന്നിടത്താണ് ഡോറോത്തിയുടെ വിജയം.



jigardanda2014ൽ പുറത്തിറങ്ങിയ ജിഗർതണ്ട ഗ്യാങ്സ്റ്റർ കഥയിലെ വേറിട്ട പരീക്ഷണമായിരുന്നു. സിദ്ധാർത്ഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'ജിഗർതണ്ട'. മധുരയിലെ ഗുണ്ടാത്തലവന്റെ ജീവിതം സിനിമയാക്കാൻ ശ്രമിക്കുന്ന യുവ സംവിധായകന്റെ കഥയാണ് ചിത്രം പറയുന്നത്. 2014 ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ ചിത്രം നിരൂപക പ്രശംസയ്ക്കൊപ്പം വാണിജ്യവിജയവും നേടി. മികച്ച സഹനടൻ, മികച്ച എഡിറ്റിംഗ് എന്നിവയ്ക്കുള്ള രണ്ട് ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി.


iraivi2016ൽ എസ് ജെ സൂര്യ, വിജയ് സേതുപതി, ബോബി സിംഹ, അഞ്ജലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് ഒരുക്കിയ ചിത്രമാണ് 'ഇരൈവി'. പുരുഷന്മാരുടെ തീരുമാനങ്ങൾ സ്ത്രീജീവിതങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രമേയം. 2016 ജൂൺ മൂന്നിന് പുറത്തിറങ്ങിയ ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ വിജയമായില്ല. പ്രഭുദേവയെ പ്രധാന കഥാപാത്രമാക്കി 2018ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലറാണ് 'മെർക്കുറി'. കൊടൈക്കനാലിലെ മെർക്കുറി വിഷബാധയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് സംഭാഷണങ്ങളില്ലാതെയാണ് ചിത്രം ഒരുക്കിയത്. 2018 ഏപ്രിൽ 13ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.


petta movie2019ൽ രജനീകാന്തിനൊപ്പമെത്തിയ മാസ് ചിത്രം പേട്ട വലിയ വിജയം നേടിയിരുന്നു. വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദിഖി, സിമ്രാൻ, തൃഷ എന്നിവരും ചിത്രത്തിൽ അഭിനയിച്ചു. 2019 ജനുവരി പത്തിന് പുറത്തിറങ്ങിയ ചിത്രം വൻ വാണിജ്യവിജയമായി. 160 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം 200 കോടിയിലധികം രൂപ കളക്ഷൻ നേടി. വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമ എന്ന നിലയിലും ചിത്രം ഇന്നും പ്രസക്തമാണ്.


രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ സിനിമകളിൽ ഉൾപ്പെടുത്തുന്ന ശൈലിയാണ് കാർത്തിക് സുബ്ബരാജിന്റേത്. ഹൊററും ഗ്യാങ്സ്റ്റർ കഥകളും രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളുമെല്ലാം തന്റെ സിനിമകളിൽ പരീക്ഷിച്ച കാർത്തിക്, ഓരോ ചിത്രത്തിലൂടെയും പുതിയൊരു അനുഭവം നൽകാൻ ശ്രമിച്ചു. ചില സിനിമകൾ വലിയ വിജയങ്ങളായപ്പോൾ മറ്റു ചിലത് വിമർശനങ്ങൾ ഏറ്റുവാങ്ങി. എങ്കിലും പതിവ് സിനിമാസങ്കൽപ്പങ്ങളിൽനിന്ന് മാറി സഞ്ചരിക്കാനുള്ള ശ്രമങ്ങളാണ് കാർത്തിക് സുബ്ബരാജിനെ തമിഴ് സിനിമയിലെ ശ്രദ്ധേയ സംവിധായകരിലൊരാളാക്കി മാറ്റുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home