Deshabhimani

രഞ്ജി ട്രോഫി; ഒഡീഷയ്‌ക്കെതിരെ കേരളത്തിന് മികച്ച സ്കോർ, സച്ചിൻ ബേബിക്കും അസ്ഹറുദ്ദീനും സെഞ്ചുറി

KCA

രഞ്ജി ട്രോഫി കേരളം ടീം| Photo: Social Media

വെബ് ഡെസ്ക്

Published on Oct 19, 2026, 08:16 PM | 1 min read

കൊച്ചി : രഞ്ജി ട്രോഫിയിൽ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് മികച്ച ഒന്നാം ഇന്നിങ്‌സ് സ്കോർ. സച്ചിൻ ബേബിയുടെയും വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീന്റെയും സെഞ്ചുറികളുടെ കരുത്തിൽ കേരളം ഒന്നാം ഇന്നിങ്‌സിൽ 404 റൺസ് നേടി. 129.3 ഓവറിൽ കേരളത്തിന്റെ ഇന്നിങ്‌സ് അവസാനിച്ചു.


രണ്ടാം ദിനം കളി നിർത്തുമ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ്. 18 റൺസിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി തകർച്ച നേരിട്ട കേരളത്തിന് സച്ചിൻ ബേബിയും അസ്ഹറുദ്ദീനും ചേർന്ന് കരുത്തായി.


235 പന്തിൽ സച്ചിൻ 11 ഫോറും ഒരു സിക്‌സും ഉൾപ്പെടെ 112 റൺസ് നേടി. അസ്ഹറുദ്ദീൻ 263 പന്തിൽ 11 ഫോറുകളും ഉൾപ്പടെ 139 റൺസുമായി പുറത്താകാതെ നിന്നു. ആദിത്യ സർവാതെ 77 പന്തിൽ 53 റൺസ് നേടി മികച്ച പിന്തുണ നൽകി. ഒഡീഷയ്ക്കായി ലളിത് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രാജേഷ് മൊഹന്തി, സൗമ്യ രഞ്ജൻ ലെങ്ക, നിനാദ് റാത്തവ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.


മറുപടി ബാറ്റിങ്ങിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒഡീഷ 114 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. ഗൗരവ് ചൗധരി 50 റൺസും ശാന്തനു മിശ്ര 32 റൺസും നേടി. കേരളത്തിനായി ആദിത്യ സർവാതെ രണ്ട് വിക്കറ്റും ജലജ് സക്‌സേന ഒരു വിക്കറ്റും വീഴ്ത്തി. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാൾ 290 റൺസ് പിന്നിലാണ് നിലവിൽ ഒഡീഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home