വർക്കലയിൽ വിദേശ വനിതയ്ക്കു നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ കീഴടക്കിയ ദൃശ്യങ്ങളില്‍ നിന്ന്
തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയ്ക്കു നേരെ ലൈംഗികാതിക്രമമെന്ന് പരാതി. വര്‍ഷങ്ങളായി വർക്കലയിൽ താമസിക്കുന്ന 53 കാരിയായ ബ്രിട്ടീഷ് വനിതയാണ് അതിക്രമത്തിനു ഇരയായത്. സംഭവത്തിൽ 28 കാരനായ ഷഹദ് എന്ന യുവാവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 1.30 ഓടെയാണ് വർക്കല അഞ്ചുമുക്ക് ഓടയം പള്ളിക്കു സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. വർക്കലയിലെ ഒരു റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ ശേഷം ഇരുചക്രവാഹനം എടുക്കാൻ എത്തിയപ്പോഴായിരുന്നു ഷഹദ് ബ്രിട്ടീഷ് വനിതയെ ആക്രമിച്ചത്.
വനിതയെ കയറി പിടിക്കുകയും ചെറുക്കാനുള്ള ശ്രമത്തിൽ വനിതയ്ക്കു നേരെ അസഭ്യവർഷവും നടത്തി. തുടർന്ന് അവർ ബഹളം വെച്ചതോടെ പ്രദേശവാസികളും നാട്ടുകാരും ഓടിയെത്തിയാണ് യുവാവിനെ കീഴടക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ശേഷം വിദേശ വനിത പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.








0 comments