ഷിജിന്റെ വീട്ടിലെത്തിയ മന്ത്രി സി പി ജോണിനെ നാട്ടുകാര്‍ തടഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടിലെത്തിയ മന്ത്രി സി പി ജോണിനെ നാട്ടുകാര്‍ തടഞ്ഞു.
അഞ്ചുതെങ്ങ് സ്വദേശിയായ ഷിജിന്റെ കുടുംബവുമായി ചർച്ചക്കെത്തിയ മന്ത്രിയെയാണ് മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞത്. വീട്ടുകാരുമായി രഹസ്യ ചര്‍ച്ചയല്ല വേണ്ടതെന്നും എല്ലാവരേയും ഒരുമിച്ചിരുത്തിയാണ് ചര്‍ച്ച നടത്തേണ്ടത് എന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധമുണ്ടായത്.ഇതോടെ വീട്ടുകാരെ കണ്ട് തടിതപ്പാനുള്ള മന്ത്രിയുടെ നീക്കം പൊളിഞ്ഞു.
അതേസമയം, ഷിജിനെ കണ്ടെത്തും വരെ തെരച്ചിൽ തുടരുമെന്നും നാളെ 5.45 മുതൽ തെരച്ചിൽ പുനരാരംഭിക്കുമെന്നും മന്ത്രി കുടുംബത്തോട് പറഞ്ഞു










0 comments