എസ്ബിഐയിൽ ജൂനിയർ അസോസിയേറ്റ് ഒഴിവ്; ഇന്നുമുതൽ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ റിക്രൂട്ട്മെന്റ് ഡ്രൈവിന് കീഴിൽ ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തിന് കീഴിലോ കേന്ദ്രഭരണ പ്രദേശത്തിന് കീഴിലോ ഉള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം കണക്കിലെടുത്തായിരിക്കും തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷയും അതിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രധാന പരീക്ഷയുമുണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടാകും.
പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ നിർദ്ദിഷ്ട പ്രാദേശിക ഭാഷ പഠിക്കാത്തവരും എന്നാൽ നിയമനത്തിനായി താൽക്കാലികമായി തിരഞ്ഞെടുക്കപ്പെടുന്നവരുമായ ഉദ്യോഗാർത്ഥികൾ പ്രാദേശിക ഭാഷാ പ്രാവീണ്യ പരിശോധനയ്ക്ക് ഹാജരാക്കും.
20 നും 28 നും ഇടയ്ക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐ കരിയേഴ്സ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം സെർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത് ഓൺലൈനായി ഫീസ് അടയ്ക്കാം.
പരീക്ഷയും തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇമെയിൽ, എസ്എംഎസ് എന്നിവയിലൂടെയാണ് അറിയിക്കുക.










0 comments