Deshabhimani

റീഫണ്ട് എസ്എംഎസ് തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

oman
വെബ് ഡെസ്ക്

Published on Nov 24, 2026, 09:12 AM | 1 min read

മസ്‌കത്ത്‌: "ഒമാൻ ടാക-്സ്‌ അതോറിറ്റി' എന്ന പേരിൽ ലഭിക്കുന്ന എസ്എംഎസ് സന്ദേശങ്ങൾ വഴി നടക്കുന്ന തട്ടിപ്പുശ്രമങ്ങൾക്കെതിരേ മുന്നറിയിപ്പുമായി അതോറിറ്റി. നികുതി റീഫണ്ട് അഭ്യർത്ഥനകൾ അംഗീകരിച്ചതായി അറിയിക്കുന്ന സന്ദേശങ്ങൾ, സംശയാസ-്‌പദമായ വെബ്‌സൈറ്റ് ലിങ്ക് വഴി 48 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാൻ നിർദ്ദേശിക്കുന്ന മെസേജാണ്‌ പ്രചരിക്കുന്നത്‌. സമയപരിധിക്കുള്ളിൽ പരിശോധന പൂർത്തിയാക്കിയില്ലെങ്കിൽ റീഫണ്ട് ലഭിക്കില്ലെന്ന വ്യാജ മുന്നറിയിപ്പും കൂടെ നൽകുന്നു. ​https://smoovei.cc/om എന്ന വ്യാജ ലിങ്ക് വഴിയാണ്‌ തട്ടിപ്പ്‌.


​നികുതി റീഫണ്ടിന് അർഹതയുണ്ടെന്ന് വിശ്വസിപ്പിച്ച്‌ ലിങ്കിൽ ക്ലിക്ക് ചെയ-്‌ത്‌ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കൈക്കലാക്കാനാണ്‌ തട്ടിപ്പുകാരുടെ ശ്രമം.


കുറഞ്ഞ സമയത്തിനുള്ളിൽ ബാങ്കിങ്‌ വിശദാംശങ്ങൾ പരിശോധിക്കാനുള്ള സമ്മർദ്ദം, റീഫണ്ട് തടഞ്ഞുവയ-്‌ക്കുമെന്ന ഭീഷണികൾ, അനൗദ്യോഗിക വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകൾ എന്നിവ തട്ടിപ്പുകാരുടെ ആയുധങ്ങളാണ്‌. ലിങ്ക് നേരിട്ട് തുറക്കുന്നില്ലെങ്കിൽക്കൂടി മെസേജിൽ "യെസ്' എന്ന് മറുപടി നൽകിയാലും തട്ടിപ്പിനിരയായേക്കാം.


taxoman.gov.com ആണ് നികുതി അതോറിറ്റിയുടെ വെബ്സെെറ്റ്. സംശയാസ-്പദമായ ലിങ്കുകൾ തുറക്കരുതെന്നും, അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകൾവഴി വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.


​തട്ടിപ്പിനിരയായാൽ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ നാഷണൽ സെന്റർ ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റിയുടെ ഹോട്ട്‌ലൈൻ നമ്പരായ 24685000 വഴിയോ റോയൽ ഒമാൻ പോലീസിന്റെ ഡയറക-്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ 80077444 എന്ന നമ്പർ വഴിയോ ബന്ധപ്പെടണം.


​അന്വേഷണങ്ങൾക്കോ ​​സംശയങ്ങൾക്കോ ടാക-്സ് അതോറിറ്റിയുടെ 1020 എന്ന നമ്പരിലോ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ ബന്ധപ്പെടാം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home