Deshabhimani

നെടുമ്പാശ്ശേരി നരഹത്യ; സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ് വകുപ്പ്

suhail
വെബ് ഡെസ്ക്

Published on Nov 24, 2026, 09:15 AM | 1 min read

എറണാകുളം: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിൽ മദ്യപിച്ച് എത്തിയ വാഹനം ഇടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ് വകുപ്പ്. 23 വയസ്സ് പൂർത്തിയാകും മുൻപ് മദ്യം കഴിച്ചതിന്റെ പേരിലാണ് അറസ്റ്റ്.


ജാമ്യത്തിൽ ആയിരുന്ന സുഹൈലിനെ എക്സൈസ് ഉദ്യോഗസ്ഥർ ഓഫീസിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 11ന് പുലർച്ചയാണ് 19 വയസ്സുകാരനായ പ്രതി മദ്യലഹരിയിൽ മണിക്കൂറിൽ 162 കിലോമീറ്റർ വേഗതയിൽ ഓടിച്ചിരുന്ന മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടത്.


നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ പ്രതി മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നു. അപകടത്തിന് പിന്നാലെ സുഹൈലും നാട്ടുകാരും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. സുഹൈലിനെതിരെ നരഹത്യക്ക് കേസെടുത്തിരുന്നു. നിലവിൽ ജാമ്യത്തിലാണ്.


പ്രതിയുടെ ലൈസൻസും മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. രണ്ട് യുവതികളടക്കം മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശിനി ദേവിക (21), കർണാടക സ്വദേശി ഇജാസ് (21) എന്നിവരാണ് മരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home