Deshabhimani

കുവൈത്തിൽ ശമ്പളം ബാങ്ക് അക്കൗണ്ടിൽ നൽകണം

kuwait flag
വെബ് ഡെസ്ക്

Published on Nov 24, 2026, 09:18 AM | 1 min read

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ശമ്പളം അവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറാൻ തൊഴിലുടമകൾക്ക് നിയമബാധ്യതയുണ്ടെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. നിർദേശം പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.


​ശമ്പളം തൊഴിലാളികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിൽ നൽകുന്നത് അവരുടെ തൊഴിൽ അവകാശങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് തൊഴിലുടമകൾക്ക് നൽകിയ അറിയിപ്പിൽ അതോറിറ്റി വ്യക്തമാക്കി. ശമ്പള വിതരണത്തിൽ വീഴ-്ച കണ്ടെത്തിയാൽ ബന്ധപ്പെട്ട സ്ഥാപനത്തിൽ രജിസ്റ്റർ ചെയ-്ത തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.


വേതന വിതരണത്തിലെ നിയമലംഘനങ്ങൾ തടയുന്നതിനും തൊഴിൽനിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് നിർദേശം. ചട്ടപ്രകാരമുള്ള ബാങ്കിങ് സംവിധാനത്തിലൂടെ ശമ്പളം നൽകുന്നുവെന്ന് തൊഴിലുടമകൾ ഉറപ്പാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home