ad
Deshabhimani

രോ​ഗിയെ എക്സ്റേയ്ക്ക് എത്തിച്ചത് മഴയത്ത്; സംഭവം മാനന്തവാടി മെ‍ഡിക്കൽ കോളേജിൽ

മഴയത്ത് രോ​ഗിയെ കുട മാത്രം മാത്രം ചൂടിച്ച് കൊണ്ടുപോകുന്നു

വെബ് ഡെസ്ക്

Published on Aug 07, 2026, 06:51 PM | 1 min read| Watch Time : 17s

വയനാട്: അപകടത്തിൽ തലയ്ക്ക് ​ഗുരുതര പരിക്കേറ്റ രോ​ഗിയെ മഴനനച്ച് എക്സ്റേയ്ക്ക് എത്തിച്ചതായി പരാതി. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ​ഗുരുതരമായ അനാസ്ഥ. പനമരത്തുണ്ടായ അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ വയോധികയ്ക്കാണ് ദുരനുഭവമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.





തുടർന്ന് എക്സ്റേ എടുക്കാനുള്ള ഡോക്ടറുടെ നിർദേശപ്രകാരം രോ​ഗിയെ സ്ട്രക്ച്ചറിൽ കിടത്തി ആശുപത്രി അറ്റന്റർ എക്സ്റേ ബ്ലോക്കിലേയ്ക്ക് മഴയത്ത് എത്തിക്കുകയായിരുന്നു. രോ​ഗിയുടെ കൂടെയുണ്ടായിരുന്നവർ തലനനയാതിരിക്കാൻ രോ​ഗിക്ക് കുട ചൂടിച്ച് നൽകുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. രോ​ഗിയെ അടുത്ത ബ്ലോക്കിലേയ്ക്ക് മാറ്റുമ്പോഴും പ്രദേശത്ത് മഴയുണ്ടായിരുന്നു. ഒരു കുട മാത്രം ചൂടിച്ചിട്ടുണ്ടെങ്കിലും കാറ്റിൽ രോ​ഗി നനയുന്നുമുണ്ട്. മറ്റു രോ​ഗികളെയും സമാനമായ രീതിയിലാണ് എക്സ്റേയ്ക്ക് എത്തിക്കുന്നതെന്നാണ് വിവരം.





മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗകര്യങ്ങളുടെ അഭാവമാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. ​ഗുരുതരാവസ്ഥയിലുള്ള രോ​ഗിയോടുള്ള ആശുപത്രി അധികൃതരുടെ സമീപനത്തിനെതിരെ നാട്ടുകാരിൽ നിന്നും രോ​ഗിയുടെ ബന്ധുക്കളിൽ നിന്നും വലിയ രീതിയിൽ പ്രതിഷേധം ഉയരുന്നുണ്ട്.





സംഭവത്തിൽ ഇതുവരെയും ആശുപത്രി അധികൃതർ വിശദീകരണം നൽകിയിട്ടില്ല. അനാസ്ഥയുടെ ബാക്കി പത്രമാണ് പുറത്തുവന്ന ദൃശ്യങ്ങളെന്നാണ് ഉയരുന്ന ആക്ഷേപം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home