ഡൽഹിയിൽ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

കനത്ത മഴയെത്തുടർന്ന് ഡൽഹിയിൽ ഉണ്ടായ വെള്ളക്കെട്ട്
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയും വെള്ളക്കെട്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മെഹ്റൗളി-ബദർപൂർ റോഡ്, ഐടിഒ , വസീറാബാദ് റോഡ്, പട്ടേൽ റോഡ്, റോഹ്തക് റോഡ്, ശങ്കർ റോഡ്, കീർത്തി നഗർ ഭാഗം, ഡൽഹി-ജയ്പൂർ ഹൈവേ, പീരാഗർഹി, ഷഹീൻ ബാഗ്, ദക്ഷിൻപുരി, ഓഖ്‌ല, സംഗം വിഹാർ, സൈനിക് ഫാംസ്, മെഹ്റൗളി-ബദർപൂർ റോഡിന്റെ ഭാഗങ്ങളിലും വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നുണ്ട്.
വരും മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ഇടിമിന്നൽ ജാഗ്രതാനിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഓഗസ്റ്റ് 10 വരെ ഡെൽഹിയിലുടനീളം നേരിയ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴക്കെടുത്തിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസമിൽ പ്രളയത്തിൽ 97 പേരാണ് മരിച്ചത്. ഉത്തരാഖണ്ഡിലും ഹിമാചലിലും വെള്ളക്കെട്ടും പ്രളയവും മൂലം പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ഗതാഗതം പൂർണമായും മുടങ്ങിയ സ്ഥിതിയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.









0 comments