ad
Deshabhimani

ജാർഖണ്ഡ് വിദ്യാർഥി സമരത്തിൽ സാന്നിധ്യം അറിയിക്കാൻ അഭിജീത് ദീപ്കെയും

CJP

Photo: ANI

വെബ് ഡെസ്ക്

Published on Aug 07, 2026, 07:30 PM | 1 min read

റാഞ്ചി: പബ്ലിക് സർവീസ് പരീക്ഷകളിലുണ്ടായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തുന്ന സമരവേദിയിലേയ്ക്ക് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും എത്തുന്നു. വിദ്യാർഥി സമരത്തിന് സിജെപി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സമരവേദിയിലേയ്ക്ക് എത്താൻ അഭിജീത് ദീപ്കെ പദ്ധതിയി‌ടുന്നതായി റിപ്പോർട് പുറത്തുവരുന്നത്.


നീറ്റ് പരീക്ഷാ ക്രമക്കേടിനെ ചോദ്യം ചെയ്ത് വിദ്യാഭ്യാസ മന്ത്രിയെ താഴെയിറക്കുകയും കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ചതിലും മുഖ്യപങ്കാളിത്തം വഹിച്ച സിജെപി നേതാവ് അഭിജീത് ദീപ്കെ ജാർഖണ്ഡിലേയ്ക്ക് എത്തുന്നുവെന്ന വാർത്ത ജാർഖണ്ഡ‍് സർക്കാരിന് കടുത്ത വെല്ലുവിളിയാകുകുന്നു. അതേസമയം സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഈ വാർത്ത വലിയ ആശ്വാസവും ആത്മവിശ്വാസവും തീർക്കുന്നുണ്ട്. ജാർഖണ്ഡിൽ വിദ്യാർഥികളുടെ സമരം 14 ദിവസം പിന്നിടുകയാണ്. ഈ വേളയിലാണ് അഭിജീത് ദീപ്കെ വിദ്യാർഥികൾക്കിടയിലേയ്ക്ക് എത്തുന്നത്.


നേരത്തെ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഐസ പ്രസിഡന്റ് നേഹ ബോറ എത്തിയിരുന്നു. വിദ്യാർഥികളുടെ പോരാട്ടം കടുക്കുമ്പോൾ ചർച്ചയ്ക്ക് വഴി തേടുകയാണ് അധികാരികൾ. റാഞ്ചി സബ് കളക്‌ടറും അസിസ്റ്റന്റ് കളക്ടറും സമരവേദിയിലെത്തി വിദ്യാർഥി നേതാക്കളുമായി സംസാരിച്ചിരുന്നു. വിദ്യാർഥികളുമായുള്ള ചർച്ചയ്ക്കായി സർക്കാർ തലത്തിൽ അഞ്ചം​ഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. മന്ത്രിമാരായ ദീപിക പാണ്ടേ സിങ്, സുവിദ്യ കുമാർ എന്നിവർ ഉൾപ്പടെ അഞ്ച് മന്ത്രിമാർ അടങ്ങുന്നതാണ് സമിതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home