റേഞ്ച് റോവറിൽ തീരുന്നില്ല ഷാജിയുടെ ചട്ടലംഘനം; ലീഗ് നേതാവിന്റെ സ്വകാര്യ വാഹനവും ഉപയോഗിച്ചു

തിരുവനന്തപുരം : മന്ത്രി കെ എം ഷാജിയുടെ ആഡംബര കാർ യാത്ര റേഞ്ച് റോവറിൽ മാത്രം ഒതുങ്ങുന്നില്ല. സർക്കാർ ചട്ടങ്ങൾ മാനിക്കാതെയും മുൻകൂർ അനുമതിയില്ലാതെയും സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക ബോർഡ് വച്ചുള്ള ഷാജിയുടെ യാത്ര ഇതാദ്യമല്ല. കാസർഗോഡ് ഔദ്യോഗിക പരിപാടികൾക്കായി ഷാജി ഉപയോഗിച്ചത് മുസ്ലിംലീഗ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സിദ്ധിഖ് പള്ളിപ്പുഴയുടെ ആഡംബര വാഹനമായിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
കാസറഗോഡ് യാത്രക്കിടെ ടൂറിസം വകുപ്പിന്റെ കാർ വേണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ച ശേഷമാണ് വിരുന്നിൽ പങ്കെടുക്കാൻ സിദ്ധിഖ് പള്ളിപ്പുഴയുടെ വാഹനത്തിൽ ഔദ്യോഗിക ലോഗോ പതിപ്പിച്ച് മന്ത്രിയെത്തിയത്. ആഗസ്ത് 30ന് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാനെത്തിയതും ഇതേ വാഹനത്തിലാണ്. പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെ ഇത്തരത്തിൽ ചട്ടവിരുദ്ധമായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചത് കടുത്ത സത്യപ്രതിജ്ഞ ലംഘനമാണ്.
ആഗസ്റ്റ് 29, 30 തീയതികളില്‍ കാസറഗോഡ് ജില്ലയിലെ ഔദ്യോഗിക പരിപാടികൾക്കും മറ്റു യാത്രകൾക്കും ഷാജി ഉപയോഗിച്ചത് ഇതേ വാഹനമായിരുന്നു. നിയമ വിരുദ്ധമായി സര്‍ക്കാര്‍ ലോഗോയും നമ്പര്‍ പ്ലേറ്റും സ്വകാര്യ വാഹനത്തില്‍ പതിച്ച് കെ എം ഷാജിയെ സ്വീകരിക്കാന്‍ കാത്തുനിൽക്കുന്ന കെഎംസിസി നേതാവ് ഹനീഫ്, കാസറഗോഡും വാഹന ഉടമ സിദ്ധിഖിന്‍റെ സഹോദരന്‍ ഹാരിസിനൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. ഇന്നോവ ഹൈക്രോസ് കാറിൽ സർക്കാർ ലോഗോ വെച്ചുള്ള യാത്രയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.








0 comments