ad
Deshabhimani

ഇൻഷൂറൻസ് മേഖലയിൽ പുതിയ പരിഷ്കാരങ്ങൾ വരുന്നു; കമ്മീഷനിൽ ഉൾപ്പെടെ പിടിവീഴും

irdai
വെബ് ഡെസ്ക്

Published on Sep 24, 2026, 12:01 PM | 1 min read

ന്യൂഡൽഹി:ഇൻഷൂറൻസ് പോളിസികളുടെ വില്പനയും സേവനങ്ങളും ഉൾപ്പെടെ വിതരണ ഘടന പരിഷ്കരിക്കാൻ പുതിയ നിര്‍ദ്ദേശങ്ങളുമായി ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. സേവനങ്ങൾ സുതാര്യവും ഉപഭോക്തൃ സൗഹൃദവും ആക്കാൻ "റെക്കാലിബ്രേറ്റിംഗ് ഇക്കണോമിക്‌സ് ഓഫ് ഇൻഷുറൻസ് ഡിസ്ട്രിബ്യൂഷൻ" എന്ന പേരിലാണ് ഐആര്‍ഡിഎഐ നിര്‍ദ്ദേശങ്ങൾ. പ്രലോഭിപ്പിച്ചും വസ്തുതകൾ വെളിപ്പെടുത്താതെയുമുള്ള തെറ്റായ വില്പന തടയുക, വിതരണക്കാരുടെ കമ്മീഷൻ ഘടന പോളിസിക്ക് ഒപ്പം വെളിപ്പെടുത്തുക, ഇതിനായി ഡിജിറ്റൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നോട്ടു വെക്കുന്നു.


അതോറിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശ പ്രകാരം ഏജന്റുമാര്‍ക്കും വിതരണക്കാര്‍ക്കും ലഭിക്കുന്ന കമ്മീഷൻ തുക ഉൾപ്പെടെ വെളിപ്പെടുത്തണം. പ്രീമിയം തുകയിൽ ഇത്തരത്തിലുള്ള ചെലവുകൾ എത്രായാണെന്ന് ഉടമയ്ക്ക് മനസിവണം. കമ്മീഷൻ നിശ്ചയിക്കുന്നതിൽ പോളിസിയുടെ സങ്കീര്‍ണതയും സേവനവും കൂടി പരിഗണിക്കും. പോളിസി വിൽക്കുന്ന വ്യക്തിയുടെ പേരുകൾ കൂടി രേഖകളിൽ ഉൾപ്പെടുത്തും. തെറ്റായ വിവരം നൽകി പോളിസി വിറ്റാൽ കമ്മീഷൻ തുക തിരികെ (Claw-back) ഈടാക്കും. പരിഷ്കാരങ്ങൾ വഴി വിതരണ തുക കുറക്കുകയും ലക്ഷ്യം വെക്കുന്നു. ഇത് പ്രീമിയങ്ങളിൽ കുറവായി നൽകും.



കൂടാതെ 'ഭീമ സുഗം' (Bima Sugam), പബ്ലിക് ഇൻഷുറൻസ് രജിസ്ട്രി (PIR) തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പോളിസികൾ എളുപ്പത്തിൽ താരതമ്യം ചെയ്യാനും വാങ്ങാനും സൗകര്യമൊരുക്കും.


ഇൻഷൂറൻസ് വിതരണ ഘടനയിലാണ് മാറ്റങ്ങൾ വരുത്തുന്നത്. ഐആര്‍ഡിഎഐ നിര്‍ദ്ദേശങ്ങളിൽ പൊതു ജനങ്ങൾക്ക് അഭിപ്രായങ്ങൾ സമര്‍പ്പിക്കാൻ അവസരമുണ്ട്. [email protected] എന്ന ഈ മെയിൽ വിലാസം ഉപയോഗിച്ചും പ്രതികരണങ്ങൾ അറിയിക്കാം. "Comments on Consultation Paper - Recalibrating Economics of Insurance Distribution" എന്ന ടൈറ്റിൽ നൽകണം.


ഒക്ടോബർ 25 ഇതിനുള്ള സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷമാവും നിര്‍ദ്ദേശങ്ങൾ ക്രോഡീകരിച്ച് നടപ്പിലാക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home