'വനിത ഡോക്ടറെ അപമാനിച്ചതായി പരാതി'; മന്ത്രി മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആരോപണവുമായി കെജിഎംഒഎ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറി സീനിയർ സിവിൽ സർജനായ വനിത ഡോക്ടറെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതായി പരാതി. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷനാണ് (കെജിഎംഒഎ) ഇക്കാര്യം പുറത്തവിട്ടത്. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അധികാരപരിധി ലംഘിച്ചുള്ള ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ പ്രസ്താവനയിറക്കി.
സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ഔദ്യോഗിക പരിശോധന നടത്താനോ അവിടുത്തെ ഭരണപരമായ സംവിധാനങ്ങളിൽ ഇടപെടാനോ നിയമപരമായ അധികാരമില്ല പ്രൈവറ്റ് സെക്രട്ടറിക്ക് അധികാരമില്ലെന്നും ആരോഗ്യസ്ഥാപനങ്ങളിലെ പരിശോധനകളും ഭരണപരമായ നടപടികളും നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥർ മുഖേന മാത്രമേ നടത്താവൂ എന്നും കെജിഎംഒഎ വ്യക്തമാക്കി.
ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തിരുവനന്തപുരത്തെ വിവിധ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ പരിശോധനയെന്ന പേരിൽ സന്ദർശനം നടത്തിയെന്നും അവിടെയുള്ള ഡോക്ടർമാരോടും മറ്റ് ആരോഗ്യപ്രവർത്തകരോടും അപമര്യാദയായി പെരുമാറിയെന്നും കെജിഎംഒഎ ആരോപിക്കുന്നു.
ഇത്തരം നടപടികളിൽ ശക്തമായ പ്രതിഷേധം ഉണ്ടെന്ന് വ്യക്തമാക്കിയ കെജിഎംഒഎ ഭാരവാഹികൾ, പരിശോധനയുടെ പേരിൽ സ്ഥാപനങ്ങളിലെത്തി ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടതും അധികാരപരിധി ലംഘിക്കുന്ന നടപടിയാണെന്നും കെജിഎംഒഎ വ്യക്തമാക്കി.
സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടർമാരും ജീവനക്കാരും നിലവിലുള്ള നിയമങ്ങളും സേവനച്ചട്ടങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത്തരം അധികാരദുരുപയോഗ സ്വഭാവമുള്ള ഇടപെടലുകൾ സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്നും കെജിഎംഒഎ ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.










0 comments