അഞ്ച് മിനുട്ട് സഞ്ചരിക്കാൻ 400 രൂപ; റോബോട്ടാക്സിയുടെ അനുഭവം പങ്കുവച്ച് ബംഗളുരു സ്വദേശി

ഇലോൺ മസ്കിന്റെ റോബോട്ടാക്സിയുടെ അനുഭവം പങ്കുവച്ച് ബംഗളുരു സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ. യു എസിലെ ഓസ്റ്റിനിൽ വച്ചാണ് ഇഷാൻ ശർമ്മ എന്ന യൂട്യൂബർ ഡ്രൈവറില്ലാതെ ഓടുന്ന മസ്കിന്റെ റോബോട്ടാക്സിയിൽ കയറിയത്. റോബോട്ടാക്സിയിൽ അഞ്ച് മിനുട്ട് സഞ്ചരിക്കാൻ 4.5 ഡോളറാണ് നൽകേണ്ടത്. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഇത് 399 രൂപയോളം വരും. റോബോട്ടാക്സിയിലെ തന്റെ അനുഭവം മികച്ചതായിരിക്കുന്നു എന്ന് പറഞ്ഞാണ് ഇഷാൻ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വിഡിയോയിൽ ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ടാക്സി കാണാം. ഡ്രൈവർ ഇല്ലെങ്കിൽ കൂടി കാര്യങ്ങൾ നിരീക്ഷിക്കാൻ ഒരാൾ വണ്ടിയിലുണ്ടാകും. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്താണ് നിലവിൽ കാര്യങ്ങൾ നിരീക്ഷിക്കാൻ ഒരാളെ വച്ചിരിക്കുന്നത്. ഭാവിയിൽ സെൽഫ് മോഡിൽ തന്നെ റോബോട്ടാക്സി ഓടും എന്നാണ് മനസിലാകുന്നത്. ടാക്സികളുടെ ഭാവി ഇതാണെന്നും ഇത്തരത്തിലുള്ള സെൽഫ് മോഡ് ടാക്‌സികൾ ഭാവിയിൽ ഇന്ത്യയിലും വരുമെന്നും ഇഷാൻ ശർമ്മ പങ്കുവച്ച വിഡിയോയിൽ പറയുന്നുണ്ട്.









0 comments