ad
Deshabhimani

ബിക്കിനി ട്രെൻഡിന് പിന്നാലെ വീഴ്ച സമ്മതിച്ച് എക്സ്, 3500കണ്ടന്റുകൾ നീക്കം ചെയ്തു

grok
വെബ് ഡെസ്ക്

Published on Jan 11, 2026, 11:35 AM | 1 min read

എഐ ടൂളായ ഗ്രോക്കിന്റെ ദുരുപയോഗത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ തെറ്റ് സമ്മതിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്. 3,500ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യുകയും ഇന്ത്യൻ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ600-ലധികം അക്കൗണ്ടുകൾ ഇല്ലാതാക്കുകയും ചെയ്തായി എക്സ് അറിയിച്ചു.


തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അശ്ലീല ചിത്രങ്ങൾ നി‍മ്മിക്കുന്നതായുള്ള പരാതിയിലാണ് മറുപടി.ഇന്ത്യൻ നിയമപ്രകാരമുള്ള നിയമപരമായ ബാധ്യതകൾ പാലിക്കാൻ72മണിക്കൂർ സമയം അനുവദിച്ചുകൊണ്ട് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം(MeitY)എക്‌സിന് മുന്നറിയിപ്പ് നൽകിയിരുന്നു.


എലോൺ മസ്‌കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ എഐ ചാറ്റ്‌ബോട്ടാണ് ഗ്രോക്കിലെ ബിക്കിനി ട്രെൻഡ് വൈറലായിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയരുന്നു.എന്നാൽ ഇതിനെതിരെ വലിയ എതി‍‍‍ര്‍പ്പും ഉയ‍ര്‍ന്നു.

പ്രോംപ്റ്റുകൾ,ഇമേജ് കൃത്രിമത്വം,സിന്തറ്റിക് ഔട്ട്‌പുട്ടുകൾ എന്നിവയിലൂടെ സ്ത്രീകളെ ലക്ഷ്യം വെച്ച് അശ്ലീലവും ലൈംഗികതയുംപ്രകടമാക്കുന്ന ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഗ്രോക്ക് ദുരുപയോഗം ചെയ്യുന്നുണ്ടെന്നായിരുന്നു പരാതി. ബിക്കിനി ട്രെൻഡ് വൈറലായപ്പോഴും ഈ പരാതി വ‍ര്‍ധിച്ചു. സ്ത്രീകളുടെ ബിക്കിനി ചിത്രങ്ങൾ നിർമ്മിക്കയും ലൈംഗിക ഉത്തേജകവും ചിലപ്പോൾ അശ്ലീലവുമായ വിധത്തിൽ ഇമേജുകൾ പ്രചരിപ്പിക്കപ്പെടുന്നതായി പരാതി ഉണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home