Deshabhimani

വാട്സ്ആപ്പിൽ മെസേജുകള്‍ ഷെഡ്യൂള്‍ ചെയ്യാം; പുതിയ ഫീച്ചര്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കുന്നു

schedule message
വെബ് ഡെസ്ക്

Published on Nov 26, 2026, 02:46 PM | 1 min read

മെൻലോ പാര്‍ക്:ഏറ്റവും കൂടുതൽ ആളുകള്‍ ആവശ്യപ്പെട്ട ഫീച്ചര്‍ ഇനി എല്ലാവര്‍ക്കുമായി എത്തിക്കയാണെന്ന് വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് മുൻകൂട്ടി സന്ദേശങ്ങള്‍ തയാറാക്കി വെക്കാനും ആവശ്യമായ തീയതിയിലും സമയത്തും അവ അയക്കാനും സാധിക്കുന്ന സംവിധാനമാണിത്. ‘ഷെഡ്യൂൾഡ് മെസ്സേജസ്’ നവംബര്‍ 25 നാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ലോകമെമ്പാടും അതിന്റെ റോള്‍ഓട്ട് പുരോഗമിക്കയാണ്.


നേരത്തെ വാസ്ട്ആപ്പിന്റെ ബിസിനസ് അക്കൗണ്ടുകളിൽ മാത്രം ഒതുക്കി നിര്‍ത്തിയിരുന്ന സൗകര്യം പൊതു പ്ലാറ്റ്ഫോമിൽ എത്തിക്കുന്നു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


എത്ര നേരത്തെയാവാം


സന്ദേശം ടൈപ്പ് ചെയ്ത ശേഷം സെന്റ് ബട്ടൺ അമര്‍ത്തിപ്പിടിച്ചാൽ ലഭിക്കുന്ന മെനുവിൽ നിന്നും അയക്കേണ്ട സമയവും തെരഞ്ഞെടുക്കാം. അറയിപ്പ് പ്രകാരം, : 10 മിനിറ്റ് മുതൽ 14 ദിവസം വരെയുള്ള സമയത്തേക്ക് മെസ്സേജുകൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. ടെക്സ്റ്റ് മെസ്സേജുകൾക്ക് പുറമെ ഫോട്ടോകളും വീഡിയോകളും ഷെഡ്യൂൾ ചെയ്യാം. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ സൗകര്യം ലഭ്യമാണ്.


ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുകയോ ബാറ്ററി തീരുകയോ ചെയ്താലും നിശ്ചിത സമയത്ത് മെസ്സേജ് അയക്കപ്പെടും. അയക്കുന്ന മെസ്സേജ് മുൻകൂട്ടി ഷെഡ്യൂൾ ചെയ്തതാണെന്ന വിവരം സ്വീകരിക്കുന്നയാൾക്ക് അറിയാൻ കഴിയില്ല. അയക്കുന്നതിന് മുൻപ് ഷെഡ്യൂൾ ചെയ്ത മെസ്സേജുകൾ പരിശോധിക്കാനും ആവശ്യമെങ്കിൽ ഡിലീറ്റ് ചെയ്യാനും സാധിക്കും.


“പിറ്റേന്ന് രാവിലെ പരീക്ഷയെഴുതുന്ന ആൾക്ക് ആശംസ നേരാൻ രാത്രി 11 മണിക്ക് ഓർമ്മ വരികയോ, മറ്റൊരു സമയമേഖലയിലുള്ള സുഹൃത്തിന് കൃത്യം അർദ്ധരാത്രി പിറന്നാൾ ആശംസ ലഭിക്കാൻ ആഗ്രഹിക്കുകയോ ചെയ്യാം. ഇപ്പോൾ തോന്നുമെങ്കിലും അയക്കാൻ പറ്റിയ സമയം ഇതല്ലായിരിക്കാം,” എന്നാണ് വാട്സ് ആപ്പ് ഈ ഫീച്ചർ അവതരിപ്പിക്കുന്നതിന് ഒപ്പം കുറിപ്പായി നൽകിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home