പാട്ടിടാതെ ഒരു പരിപാടിയുമില്ല; വാട്‌സ്ആപ്പ്‌ സ്റ്റാറ്റസുകളിൽ പുതിയ അപ്‌ഡേറ്റുമായി മെറ്റ

WhatsApp
വെബ് ഡെസ്ക്

Published on Jan 21, 2025, 07:29 PM | 1 min read

കുറച്ച്‌ വൈകിയെങ്കിലും ഇൻസ്റ്റഗ്രാമിനും ഫെയ്‌സ്‌ബുക്കിനും പുറമേ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്‌ആപ്പ്‌. സ്റ്റാറ്റസുകളിൽ പാട്ടുകളും ചേർക്കാം എന്ന അപ്‌ഡേറ്റുമായാണ്‌ ഇപ്പോൾ വാട്‌സ്‌ആപ്പ്‌ എത്തിയിരിക്കുന്നത്‌. ആൻഡ്രോയ്‌ഡിലും ഐഒഎസിലും വാട്‌സ്‌ആപ്പ്‌ ഉപയോഗിക്കുന്ന ചിലർക്ക്‌ നിലവിൽ ഈ അപ്‌ഡേറ്റ്‌ ലഭ്യമാണ്‌.


പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്‌, വാട്‌സ്‌ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് സ്റ്റാറ്റസുകളിൽ പാട്ട്‌ ചേർക്കാൻ സാധിക്കുക. മെറ്റ ഇൻസ്റ്റഗ്രാമിൽ പാട്ടുകളും മ്യൂസിക്‌ ബിറ്റുകളും ചേർക്കാൻ ഓപ്‌ഷൻ നൽകുന്നത്‌ പോലെയായിരുക്കും വാട്‌സ്‌ആപ്പിലും ഇത്‌ ലഭ്യമാക്കുക എന്നാണ്‌ സൂചന. ഉപയോക്താക്കൾ തങ്ങൾക്ക്‌ ഇഷ്ടമുള്ള പാട്ട്‌ ഈ ഓപ്‌ഷൻ ഉപയോഗിച്ച്‌ ബ്രൗസിങ്ങിലൂടെ സ്റ്റാറ്റസിൽ ചേർക്കാൻ കഴിയും.


മറ്റ്‌ മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റഗ്രാം എന്നതിലേത്‌ പോലെ വാട്‌സ്‌ആപ്പിലും ഏതെങ്കിലും പാട്ടോ, ഗായകന്റെ പേരോ, ട്രാക്കോ, ആൽബമോ ബ്രൗസ്‌ ചെയ്ത്‌ സ്റ്റാറ്റസുകൾ ആകർഷകമാക്കാൻ ഈ അപ്‌ഡേറ്റിലൂടെ കഴിയും. ഏതെങ്കിലുമൊരു പാട്ട്‌ സെലക്‌ട്‌ ചെയ്താൽ, ഇൻസ്റ്റയിലെ പോലെ പാട്ടിലെ ഇഷ്ടപ്പെട്ട ഏത്‌ ഭാഗവും സ്റ്റാറ്റസുകളാക്കാൻ കഴിയും. 15 സെക്കൻഡ്‌ തന്നെയായിരിക്കും ഇത്തരത്തിൽ പോസ്റ്റ്‌ ചെയ്യുന്ന സ്റ്റാറ്റസുകളുടെ ദൈർഘ്യം.




deshabhimani section

Related News

View More
0 comments
Sort by

Home