ad
Deshabhimani

വാട്‌സ്ആപ്പിൽ ഇനി 'എഐ' കച്ചവടം; വ്യാപാരികൾക്ക് മെറ്റയുടെ ബിഗ് സർപ്രൈസ്

Meta AI
വെബ് ഡെസ്ക്

Published on May 08, 2026, 01:56 PM | 1 min read

തിരുവനന്തപുരം : ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭകർക്കായി എഐ അടിസ്ഥാനമാക്കിയുള്ള 'ബിസിനസ് എഐ' ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ബിസിനസ് ആപ്പിൽ നേരിട്ട് ലഭ്യമാകുന്ന ഈ ഫീച്ചർ വഴി ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടി നൽകാനും വിൽപന വർധിപ്പിക്കാനും സാധിക്കും. മറ്റ് തേർഡ് പാർട്ടി സോഫ്റ്റ്‌വെയറുകളോ അധിക ചിലവോ ഇല്ലാതെ തന്നെ ഇത് പ്രവർത്തിപ്പിക്കാം. കൂടാതെ, എല്ലാ ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ഈ സേവനം ലഭ്യമാകും. ബിസിനസ് ആപ്പിലെ 'ടൂൾസ്' ടാബിൽ പോയി 'യുവർ ബിസിനസ് എഐ' എന്ന ഓപ്ഷൻ വഴി വ്യാപാരികൾക്ക് ഈ സൗകര്യം സജ്ജീകരിക്കാം.


ഉൽപ്പന്നങ്ങളുടെ കാറ്റലോഗ്, പ്രൊഫൈൽ വിവരങ്ങൾ എന്നിവ ഉപയോഗിച്ച് ഈ എഐ അസിസ്റ്റന്റിനെ വ്യാപാരികൾക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാം. ഉൽപ്പന്നങ്ങൾ, വില, ഡിസ്കൗണ്ടുകൾ, ഷിപ്പിങ്, അപ്പോയിന്റ്‌മെന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എഐ സ്വയം മറുപടി നൽകും. വൈകാതെ തന്നെ വാട്‌സ്ആപ്പ് ചാറ്റിലൂടെ നേരിട്ട് യുപിഐ പേയ്‌മെന്റ് നടത്താനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തും. സങ്കീർണ്ണമായ ആവശ്യങ്ങളുമായി എത്തുന്ന ഉപഭോക്താക്കളോട് നേരിട്ട് സംസാരിക്കാൻ വ്യാപാരികൾക്ക് എപ്പോൾ വേണമെങ്കിലും എഐ ചാറ്റുകളിൽ ഇടപെടാൻ സാധിക്കുന്ന 'മാനുവൽ ടേക്ക് ഓവർ' സൗകര്യവും ഇതിലുണ്ട്.


ഇന്ത്യയിലെ ഓൺലൈൻ ഉപഭോക്താക്കളിൽ 91 ശതമാനം പേരും മെസ്സേജിങ് പ്ലാറ്റ്‌ഫോമുകൾ വഴി ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന 2025ലെ കാന്താർ പഠനം മുൻനിർത്തിയാണ് മെറ്റ ഈ നീക്കം നടത്തുന്നത്. തിരക്കുള്ള സമയങ്ങളിലും ജോലി സമയം കഴിഞ്ഞുള്ള രാത്രി സമയങ്ങളിലും ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കാൻ ഈ സൗകര്യം സഹായിക്കുമെന്ന് മെറ്റ ഡയറക്ടർ രവി ഗാർഗ് പറഞ്ഞു. പ്ലാന്റ് അധിഷ്ഠിത പേഴ്സണൽ കെയർ ബ്രാൻഡായ 'സോയിൽ കൺസെപ്റ്റ്', ഗിഫ്റ്റിംഗ് ബിസിനസ് സ്ഥാപനമായ 'ദ പർപ്പിൾ സൺസെറ്റ്' തുടങ്ങിയവ ഈ ഫീച്ചർ നേരത്തെ തന്നെ ഉപയോഗിച്ച് മികച്ച ഫലം കണ്ടവരിൽ ഉൾപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home