Deshabhimani

തൃശൂരിൽ ഭാര്യയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

thrissur death
വെബ് ഡെസ്ക്

Published on Nov 27, 2026, 03:53 PM | 1 min read

തൃശൂർ: പെരിങ്ങോട്ടുകര കിഴുക്കപ്പിള്ളിക്കരയിൽ ഭാര്യയെയും ഭർത്താവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. ഷിനിയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സന്തോഷ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നി​ഗമനം.


ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. മകൻ വീട്ടിലെത്തിയപ്പോൾ മുൻവാതിൽ തുറക്കാത്തതിനെത്തുടർന്ന് അടുക്കളവശത്തെ വാതിലിലൂടെ പരിശോധിച്ചപ്പോഴാണ് ഇരുവരെയും രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കളയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്.


തൃശൂരിൽ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തിവരികയായിരുന്നു സന്തോഷ്. ബിസിനസ്സുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതകളും, ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസും കാരണം ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അന്തിക്കാട് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


( ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. കടുത്ത മാനസിക സമ്മർദ്ദങ്ങളുണ്ടാകുമ്പോൾ വിദഗ്ധ സഹായം തേടുക. നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ മാനസിക വിഷമങ്ങളോ ആത്മഹത്യാ പ്രവണതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:


ദിശ (DISHA - കേരള സർക്കാർ ഹെൽപ്പ് ലൈൻ): 1056 അല്ലെങ്കിൽ 0471-2552056

ടെലി മനസ്സ് (Tele MANAS):14416 അല്ലെങ്കിൽ 1800-891-4416

മൈത്രി (Maitri - കൊച്ചി): 0484-2540530 )



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home