Deshabhimani

വൃദ്ധയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു; മൂന്ന് പ്രതികൾ പിടിയിൽ

arrest
വെബ് ഡെസ്ക്

Published on Nov 27, 2026, 03:27 PM | 1 min read

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് എഴുപതുകാരിയെ കെട്ടിയിട്ട് മർദിച്ച് സ്വർണവും പണവും കവർന്ന കേസിൽ ഇതര സംസ്ഥാനക്കാരായ മൂന്ന് പേർ പിടിയിലായി. കുന്നത്തുനാട് ചേലക്കണം സ്വദേശിയായ കുഞ്ഞുമ്മയെയാണ് (70) പ്രതികൾ പകൽസമയത്ത് വീട്ടിൽ കയറി ആക്രമിച്ചത്. പ്രതികൾ കവർച്ചയ്ക്ക് ശേഷം നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ തൃശൂരിൽ വെച്ചാണ് പോലീസ് പിടികൂടിയത്.


ഇന്നലെ മൂന്ന് മണിയോടെയാണ് മൂന്നംഗ സംഘം വീട്ടിലെത്തിയത്. മുൻപരിചയമുള്ളതുകൊണ്ടാണ് താൻ അവരോട് സംസാരിക്കാൻ നിന്നതെന്ന് കുഞ്ഞുമ്മ പറഞ്ഞു.


"കൈകാലുകൾ ബന്ധിച്ച് ഒരാൾ ഒതുക്കിപ്പിടിച്ചു. മറ്റൊരാൾ നെഞ്ചിൽ മുട്ടുകാൽ അമർത്തിപ്പിടിച്ച് വായിൽ തുണിതിരുകി. വളയും മോതിരവും കമ്മലുകളും അവർ ഓരോന്നായി ഊരിയെടുത്തു. കമ്മൽ വലിച്ചൂരിയെടുത്തു. ഞാൻ അനക്കമില്ലാതെ കിടന്നപ്പോൾ 'മരിച്ചു, ജീവനില്ലടാ, ഇനി നമുക്ക് പോകാം' എന്ന് പറഞ്ഞ് അവർ അടുത്ത മുറിയിലുള്ള പണവും എടുത്ത് രക്ഷപ്പെടുകയായിരുന്നു," കുഞ്ഞുമ്മ പറഞ്ഞു.


വീട്ടിലെത്തിയ അധ്യാപികയാണ് ആദ്യം പൊലീസിൽ വിവരമറിയിച്ചത്. കവർച്ചയ്ക്ക് ശേഷം ട്രെയിൻ മാർഗ്ഗം സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സ്റ്റേഷനിൽ വെച്ച് പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാൾ കൊലക്കേസ് പ്രതിയും മറ്റൊരാൾ മോഷണക്കേസ് പ്രതിയുമാണെന്നാണ് സൂചന.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home