Deshabhimani

ഏറ്റവും അധികം യുട്യൂബ് വീഡിയോകള്‍ നീക്കം ചെയ്തത് ഇന്ത്യയിൽ, പൊലീസ് ഇടപെടലിലും മുന്നിൽ

YouTube deleted videos report
വെബ് ഡെസ്ക്

Published on Nov 27, 2026, 03:47 PM | 1 min read

ഗൂഗിളിന്റെ ഏറ്റവും പുതിയ ട്രാൻസ്പരൻസി റിപ്പോര്‍ട് പ്രകാരം ഈ വര്‍ഷം ഏറ്റവും അധികം വീഡിയോകള്‍ യുട്യൂബ് നീക്കം ചെയ്തത് ഇന്ത്യയിലാണ്. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിനിടെ രാജ്യത്ത് അപ് ലോഡ് ചെയ്ത 34,41,973 വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടു.ലോകത്താകെ നീക്കം ചെയ്ത 1.1കോടി വീഡിയോകളുടെ ഏകദേശം 31ശതമാനമാണിത്. മുൻപാദത്തേക്കാൾ 28ശതമാനം വർധനയാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്.


ഈ വര്‍ഷം ആദ്യം ജനുവരി-മാർച്ച് പാദത്തിൽ ഇന്ത്യയിൽ 26 ലക്ഷം വീഡിയോകളാണ് യുട്യൂബ് നീക്കം ചെയ്തിരുന്നത്. ഏപ്രിൽ-ജൂൺ പാദമായപ്പോഴേക്കും ഇത് 28% വർധിച്ച് 34.4 ലക്ഷമായി വര്‍ധിച്ചു.


12.4 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. എന്നാൽ ഇത് ഇന്ത്യയിലേതിനേക്കാൾ മൂന്നിൽ ഒന്നുമാത്രമാണ് . 9.2 ലക്ഷം വീഡിയോകളുമായി ഇന്തോനേഷ്യ മൂന്നാം സ്ഥാനത്താണ്.


2026ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസത്തിനിടെ ഇന്ത്യയിലെ സർക്കാർ ഏജൻസികളിൽ നിന്നും കോടതികളിൽ നിന്നും ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിളിന് ലഭിച്ച അപേക്ഷകളിൽ 61ശതമാനം വർധനയുണ്ടായി.ഗൂഗിളിന്റെ ട്രാൻസ്പരൻസി റിപ്പോർട്ട് പ്രകാരം ലഭിച്ച 4,006അപേക്ഷകളിൽ 3,399എണ്ണവും യുട്യൂബുമായി ബന്ധപ്പെട്ടതായിരുന്നു.


അധികവും പൊലീസ് ഇടപെടലിൽ


വിവിധ സേവനങ്ങളിലായി 65,091ഉള്ളടക്കങ്ങൾ നീക്കാനായിരുന്നു ആവശ്യം.അപേക്ഷകളുടെ എണ്ണത്തിൽ റഷ്യയ്ക്കും ദക്ഷിണകൊറിയയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇതിൽ 2,870അപേക്ഷകൾ പൊലീസിൽ നിന്നാണ്. ഏകദേശം 73 ശതമാനവും പൊലീസ് ഇടപെടലിലാണ്. 695എണ്ണം കോടതികളിൽ നിന്നുമാണ് ലഭിച്ചത്, 2,130അപേക്ഷകളിൽ അപകീർത്തിപ്പെടുത്തലാണ് കാരണമായി ചൂണ്ടിക്കാണിച്ചത്.

ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിൽ പ്രാദേശിക നിയമങ്ങൾ ലംഘിച്ചതിന് 19,883ഉള്ളടക്കങ്ങളും ഗൂഗിൾ നയങ്ങൾ ലംഘിച്ചതിന് 1,415ഉള്ളടക്കങ്ങളും നീക്കം ചെയ്തു. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിനിടെ ഇന്ത്യയിൽ നിന്ന് ഗൂഗിളിന് 4,006 നീക്കം ചെയ്യൽ അപേക്ഷകൾ (Removal Requests) ലഭിച്ചു. മുൻ ആറ് മാസത്തേക്കാൾ 61% കൂടുതലാണിത്.


ഇന്ത്യയിൽ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനോ തടയാനോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പൊലീസിനും അധികാരം നൽകുന്നത് പ്രധാനമായും 2000-ത്തിലെ ഇൻഫർമേഷൻ ടെക്നോളജി (IT) നിയമവും അതിന് കീഴിലുള്ള ചട്ടങ്ങളുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home