Deshabhimani

ത്രെഡ്‌സിൽ വൻ മാറ്റം; വെബ് പതിപ്പിൽ ഇനി നേരിട്ട് സന്ദേശമയയ്ക്കാം

threads

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 07, 2026, 04:49 PM | 1 min read

വാഷിങ്ടണ്‍: പുത്തൻ ഫീച്ചര്‍ അവതരിപ്പിച്ച് ത്രെഡ്സ്. ഉപയോക്താക്കൾ ഏറെ ആഗ്രഹിച്ച ഡയറക്ട് മെസേജിംഗ് (ഡിഎം) സൗകര്യം ഇനി വെബ് പതിപ്പിലും ലഭ്യമാകും. ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി മെറ്റയാണ് ഈ പുത്തൻ ഫീച്ചർ അവതരിപ്പിച്ചത്. ഇതോടെ കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും ത്രെഡ്‌സ് ഉപയോഗിക്കുന്നവർക്ക് മൊബൈൽ ആപ്പിനെ ആശ്രയിക്കാതെ തന്നെ സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.


ത്രെഡ്സ് വെബില്‍ നിന്ന് നേരിട്ട് വ്യക്തികള്‍ക്കും, ഗ്രൂപ്പ് സന്ദേശങ്ങളും അയയ്ക്കാനും സ്വീകരിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. സമാന ഫീച്ചര്‍ ത്രെഡ്സിന്റെ മൊബൈല്‍ ആപ്പ് വേര്‍ഷനില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.


ത്രെഡ്‌സ് ഡിഎം ഫീച്ചറിനായി പ്രത്യേകമൊരു മെസേജസ് ടാബ് ത്രെഡ്സില്‍ കാണാനാകും. മൊബൈല്‍ ആപ്പിള്‍ ഡയറക്ട് മെസേജസ് ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ശേഷം ഉപഭോക്താക്കളില്‍ നിന്ന് ഏറെ ലഭിച്ച ആവശ്യമായിരുന്നു വെബിലും ഡിഎം സൗകര്യം എന്ന് ത്രഡ്സ് മേധാവി വ്യക്തമാക്കി. ത്രെഡ്സിന്റെ എതിരാളിയായ എക്സിലും ബ്ലൂസ്‌കൈയിലും ഇതിനകം തന്നെ ഡെസ്‌ക്ടോപ്പ് മെസേജിങ് സൗകര്യമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home