Deshabhimani

ഡൽഹിയിൽ ഇടത് യുവജന സംഘടനകളുടെ മിന്നൽ പ്രതിഷേധം; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

protest
വെബ് ഡെസ്ക്

Published on Oct 13, 2026, 02:48 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ സൻസദ് മാർഗിൽ മിന്നൽ പ്രതിഷേധം. പ്രതിഷേധത്തിനിടെ ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.


എഐവൈഎഫ് ,എഐഎസ്എഫ് സംഘടനകളാണ് മിന്നൽ പ്രതിക്ഷേധവുമായി സൻസദ് മാർഗിൽ എത്തിയത്. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസ് പ്രവർത്തകരെ തടയുകയും തുടർന്ന് നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രവർത്തകരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്.


പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാക്കുകയായിരുന്നു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് ഇടത് യുവജന സംഘടനകൾ നിരന്തര പ്രതിക്ഷേധത്തിലാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home