ആരോഗ്യമേഖല വെന്റിലേറ്ററിൽ; മെഡിക്കൽ കോളേജുകളിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

രുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിച്ച മാർച്ച്
തിരുവനന്തപുരം: ലോകത്തിനുമുന്നിൽ അഭിമാനമായിരുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ നാലുമാസത്തെ ഭരണം കൊണ്ട് തകർത്ത യുഡിഎഫ് സർക്കാരിനെതിരെ യുവജന പ്രതിഷേധം. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലേക്കും ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ഭരണത്തിൽ കഴിഞ്ഞ മാസംമാത്രം 20 ലേറെ ചികിത്സാ പിഴവും അനാസ്ഥയുമാണ് റിപ്പോർട്ട് ചെയ്തത്. പരിയാരം മെഡിക്കൽ കോളേജിലും കോട്ടയം മെഡിക്കൽ കോളേജിലും ശസ്ത്രക്രിയക്കിടെ യുവതികൾ മരിച്ചു. ആലപ്പുഴയിൽ തിമിര ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ കണ്ണിൽ ലെൻസ് തറച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശുവും പേരൂർക്കടയിൽ ചികിത്സവൈകി ഗർഭസ്ഥശിശുവും മരിച്ചു. ആംബുലൻസ് ഇല്ലാതെ അടിമാലിയിൽ ചികിത്സ വൈകി യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. ചികിത്സാപിഴവാണെന്നാണ് ബന്ധുക്കൾ ആരോപിച്ചിട്ടുള്ളത്.
പൊതുജനാരോഗ്യ മേഖലയെ തകര്‍ത്ത് കോര്‍പറേറ്റുകള്‍ക്ക് വഴിയൊരുക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ വരുംദിവസങ്ങളിലും സംഘടിപ്പിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനം.







0 comments