Deshabhimani

കെ ആർ മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു

K R Meera

കെ ആർ മീര

വെബ് ഡെസ്ക്

Published on Oct 13, 2026, 02:43 PM | 1 min read

തൃശൂർ: കെ ആർ മീരയുടെ 'കലാച്ചി' എന്ന നോവലിനെതിരെ ഉയർന്ന സാഹിത്യ മോഷണ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഹരിത സാവിത്രിക്കെതിരെ സമർപ്പിച്ച ക്രിമിനൽ അപകീർത്തി പരാതി തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു.


ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാജശ്രീ രാജ്ഗോപാലിന്റെ കോടതിയിലാണ് ഇന്ന് പരാതി സമർപ്പിച്ചത്. പരാതിക്കാരിയുടെ സത്യവാങ്മൂല മൊഴി രേഖപ്പെടുത്തുന്നതിനായി കേസ് നവംബർ 7ലേക്ക് മാറ്റി.


പ്രതിയായ ഹരിത സാവിത്രി 2026 മേയ് 5ന് പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റും തുടർന്നുണ്ടായ സമൂഹമാധ്യമ പ്രതികരണങ്ങളും ചാനൽ അഭിമുഖങ്ങളും വഴി 'കലാച്ചി' എന്ന നോവലിന്റെ മൗലികതയെ ചോദ്യം ചെയ്യുകയും കെ ആർ മീരയുടെ സാഹിത്യപ്രതിച്ഛായയ്ക്ക് ഗുരുതരമായ ക്ഷതം വരുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.


'കലാച്ചി' എന്ന നോവലിന്റെ രചനാപരമായ ആശയം 2013 മുതൽ രൂപപ്പെട്ടതാണെന്നും 2020 നവംബർ 16 മുതൽ 'ട്രൂകോപ്പി തിങ്കി'ൽ ഇതേ പേരിൽ നോവലിന്റെ ആദ്യ ആറ് അധ്യായങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. നോവലിലെ കഥാപാത്രങ്ങളും കഥാപശ്ചാത്തലവും പ്രധാന പ്രമേയങ്ങളും വർഷങ്ങൾക്ക് മുമ്പുതന്നെ പൊതുസമൂഹത്തിന് ലഭ്യമായിരുന്നുവെന്നതിന് രേഖകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home