ad
Deshabhimani

6300 എംഎഎച്ച് ബാറ്ററിയില്‍ റെഡ്മി 15എ 5ജി

REDMI
വെബ് ഡെസ്ക്

Published on Apr 21, 2026, 02:46 PM | 1 min read

മുംബെെ : ഷവോമി ഇന്ത്യ പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡല്‍ റെഡ്മി 15എ 5ജി വിപണിയില്‍ അവതരിപ്പിച്ചു. ദീര്‍ഘനേരംനില്‍ക്കുന്ന 6300 എംഎഎച്ച് ബാറ്ററിയോടെ ദൈനംദിന ഉപയോഗങ്ങള്‍ സുഗമമാക്കുന്നതരത്തിലാണ് ഈ ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഒക്ടാകോര്‍ 5ജി പ്രോസസറാണ് ഇതിന് കരുത്തേകുന്നത്.


ഡ്യുവല്‍-ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.4 എന്നീ കണക്ടിവിറ്റി ഫീച്ചറുകളുമുണ്ട്. നനഞ്ഞ കൈകള്‍കൊണ്ടും ഉപയോഗിക്കാന്‍ സഹായിക്കുന്ന വെറ്റ് ടച്ച് ടെക്‌നോളജി 2.0, കണ്ണിന്റെ ആയാസം കുറയ്ക്കാനുള്ള ടിയുവി സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവയോടുകൂടിയ 6.9 ഇഞ്ച് ഡിസ്-പ്ലേ, 15 വാട്ട് ചാര്‍ജിങ്ങിനൊപ്പം 7.5 വാട്ട് വയര്‍ഡ് റിവേഴ്‌സ് ചാര്‍ജിങ് സൗകര്യവുമുണ്ട്.


മികച്ച ചിത്രങ്ങള്‍ക്കായി 32എംപി എഐ ഡ്യുവല്‍ പിന്‍ കാമറയും വീഡിയോകോളുകള്‍ക്കായി എട്ട് എംപി മുന്‍ കാമറയും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസ് 3.0-ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് നാലുവര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും ആറുവര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. വില 12,999 രൂപയില്‍ തുടങ്ങുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home