ടെൽക്കിലെ ദിവസവേതനക്കാർക്ക് എല്ലാദിവസവും ജോലി നൽകണം

ടെൽക് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) വാർഷികസമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
ടെൽക്കിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് എല്ലാദിവസവും ജോലി നൽകാൻ നടപടിയുണ്ടാകണമെന്ന് ടെൽക് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) 43–-ാം വാർഷികസമ്മേളനം ആവശ്യപ്പെട്ടു. വി എസ് അച്യുതാനന്ദൻ നഗറിൽ (ടെൽക് എംപ്ലോയീസ് യൂണിയൻ ഹാൾ) സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ് സജി വർഗീസ് അധ്യക്ഷനായി.
സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറി സി കെ സലിം കുമാർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പി എൻ അനിൽകുമാർ, വി എ ഷാജു, എം കെ പ്രകാശൻ, ടെൽക് എംപ്ലോയീസ് യൂണിയൻ സിഐടിയു സെക്രട്ടറി ഒ പി റിജേഷ്, രാജു ലാസർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സജി വർഗീസ് (പ്രസിഡന്റ്), എ ഡി മാർട്ടിൻ (വൈസ് പ്രസിഡന്റ്), രാജു ലാസർ (സെക്രട്ടറി), എം പി ജോമോൻ (ജോയിന്റ് സെക്രട്ടറി), ജിപ്സൺ സാമുവൽ (ട്രഷറർ).









0 comments