ഏലൂർ കൃഷി ഓഫീസർക്ക് ദേശീയ അംഗീകാരം

കേന്ദ്ര കാർഷിക മന്ത്രാലയ സെക്രട്ടറി അതീഷ് ചന്ദ്ര ഏലൂർ കൃഷി ഓഫീസർ എയ്ഞ്ചല സിറിയക്കിന് ഉപഹാരം നൽകുന്നു
കളമശേരി
ഏലൂർ നഗരസഭ കൃഷി ഓഫീസർ എയ്ഞ്ചല സിറിയക്കിന് ദേശീയ അംഗീകാരം. അന്താരാഷ്ട്ര വനിതാ വർഷത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച മഹിളാ കിസാൻ ദിവസിനോടനുബന്ധിച്ചാണ് അംഗീകാരം ലഭിച്ചത്.
രാജ്യത്തെ മികച്ച 25 വനിതാ കർഷകരെയും 25 വനിതാ കൃഷി ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു. കേരളത്തിൽനിന്ന് തെരഞ്ഞെടുത്ത ഏക ഉദ്യോഗസ്ഥയാണ് എയ്ഞ്ചല സിറിയക്. ഹരിപ്പാട് പ്രകൃതി ജൈവ കലവറ നടത്തുന്ന വാണി വിജിത്താണ് കേരളത്തിൽനിന്നുള്ള കർഷക. വാണി 2025 ലെ സംസ്ഥാന കർഷക തിലകം അവാർഡ് ജേതാവാണ്.
ഏലൂരിൽ തരിശുഭൂമി വീണ്ടെടുത്ത് കൃഷി നടത്തുന്നതുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് എയ്ഞ്ചല സിറിയക് നേതൃത്വം നൽകിവരുന്നതിനിടെയാണ് അംഗീകാരമെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്. നിലവിൽ കാക്കനാടാണ് താമസിക്കുന്നത്.









0 comments