Deshabhimani

വികസിപ്പിച്ചത് എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയിൽ

എ സി റോഡിലെ പള്ളാത്തുരുത്തി പാലം

എ സി റോഡിലെ പള്ളാത്തുരുത്തി പാലം

avatar
സ്വന്തം ലേഖകൻ

Published on Oct 20, 2026, 01:52 AM | 1 min read

ആലപ്പുഴ
ആർത്തുപെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിലും മുങ്ങുന്ന കുട്ടനാടിന്റെ രക്ഷാകരമാണ് എൽഡിഎഫ് സര്‍ക്കാര്‍ സെമി എലിവേറ്റഡ് ഹൈവേയായി വികസിപ്പിച്ച എ സി റോഡ്. പൂര്‍ണമായി ഗതാഗതം തടസപ്പെടുന്ന രീതിയിൽ റോഡിലേക്ക്‌ വെള്ളം കയറാത്തനിലയിലാണ് നിര്‍മാണം. കഴിഞ്ഞവർഷങ്ങളിൽ കനത്ത മഴ പെയ്‌തപ്പോഴും നദികൾ കരകവിഞ്ഞൊഴുകിയപ്പോഴും എ സി റോഡ്‌ ചതിച്ചില്ല. ഉയര്‍ത്തിപ്പണിത എ സി റോഡ് കുട്ടനാടിന്റെ സ‍ൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടി. വിനോദ സഞ്ചാര സാധ്യതകളും ഉയര്‍ത്തി.സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാട് പമ്പ, മീനച്ചില്‍, അച്ചന്‍കോവില്‍, മണിമലയാറുകളിലെ വെള്ളം കരകവിഞ്ഞ് ഒഴുകിയെത്തുകയും കനത്തമഴയും പെയ്യുന്നതോടെ വെള്ളത്തിൽ മുങ്ങും. രക്ഷാപ്രവര്‍ത്തനം ദുഷ്‍കരമായിരുന്നു. എ സി റോഡിലെത്തിയാലാണ്‌ രക്ഷാപ്രവർത്തനം സാധ്യമാകുക. വെള്ളമുയർന്നാൽ റോഡുപോലും കാണാൻ പറ്റില്ല. 2018ൽ മഹാപ്രളയം വിഴുങ്ങിയപ്പോൾ കുട്ടനാട്ടിൽ കുടുങ്ങിയവരെ ഹെലികോപ്‌ടറിലാണ്‌ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചത്‌. പ്രളയം കഴിഞ്ഞിട്ടും വെള്ളമിറങ്ങി ഗതാഗതം സാധാരണഗതിയിലാകാൻ പിന്നെയും സമയമെടുത്തു. താഴ്‌ന്ന എ സി റോഡുയർത്തിയാലേ പ്രശ്‌ന പരിഹാരമുള്ളൂവെന്ന് കണ്ടാണ് എൽഡിഎ-ഫ്‌ സർക്കാർ റോഡുയർത്തിപ്പണിതത്. 2020 ഒക്ടോബറിലാണ് 24 കി.മീ റോഡിന്റെ നിർമാണമാരംഭിച്ചത്. 649.7‌6 കോടി രൂപയായിരുന്നു പദ്ധതിത്തുക. പള്ളാത്തുരുത്തി പാലത്തിന്റെ പുതുക്കിയ തുക കൂടി ചേർത്ത്‌ 679.76 കോടിയായി. പിന്നീട്‌ സാധനങ്ങളുടെ വിലയിൽ വന്ന മാറ്റവും അധിക പണികളും മറ്റുമായി 752 കോടിയായി. കളർകോടുനിന്ന് പെരുന്ന വരെയുള്ള റോഡിൽ മൂന്ന്‌ ലയർ ടാറിങ്‌ ചെയ്‍തു. റോഡുയർത്തി മേൽപ്പാലങ്ങളടക്കം നിർമിച്ച്‌ നവീകരിച്ചു. മൂന്ന് വലിയപാലങ്ങൾ വീതികൂട്ടി നിർമിച്ചു. ചെറിയ പാലങ്ങൾ പുതുക്കിപ്പണിതു. കലുങ്കുകളും വീതികൂട്ടി പുനർനിർമിച്ചു. നിർമാണം തുടങ്ങുന്ന ഘട്ടത്തിൽ കൂടുതൽ മേൽപ്പാലങ്ങൾ നിർമിക്കാൻ ശ്രമിച്ചപ്പോൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തി. നിർമാണം ആറുമാസത്തോളം വൈകി. പൊലീസ്‌ സംരക്ഷണത്തിൽ പൂർത്തിയാക്കിയ ഭാഗങ്ങളുമുണ്ട്‌. പണ്ടാരക്കളം പാലത്തിന്റെ സമീപത്തെ ടവർ ഉയർത്താൻ ശ്രമിച്ചപ്പോൾ സ്വകാര്യ വ്യക്തി കേസ്‌ കൊടുത്തു. നിർമാണം വൈകി. നവീകരണ സമയങ്ങളിലാകെ ഗതാഗതം പാടെ മുടങ്ങാതെയായിരുന്നു നിർമാണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home