Deshabhimani

കെ ജെ ജേക്കബ് അനുസ്മരണം നാളെ

K. J. Jacob Commemoration
വെബ് ഡെസ്ക്

Published on Oct 20, 2026, 02:19 AM | 1 min read

കൊച്ചി


സിപിഐ എം നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായിരുന്ന കെ ജെ ജേക്കബ്ബിന്റെ രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ബുധനാഴ്ച നാട് സ്മരണാഞ്ജലിയര്‍പ്പിക്കും. സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകിട്ട് നാലിന് പപ്പന്‍ചേട്ടന്‍ ഹാളില്‍ നടക്കുന്ന അനുസ്മണം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം എം അനില്‍കുമാര്‍ അനുസ്മരണപ്രഭാഷണം നടത്തും.

സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും അനുസ്മരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.


സിഐടിയു മുൻ ജില്ലാ പ്രസിഡന്റും ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ ഭാരവാഹിയുമായിരുന്ന കെ ജെ ജേക്കബ്ബിന്റെ ഓര്‍മ പുതുക്കി ജില്ലയിലെ മുഴുവൻ യൂണിയനുകളും തൊഴിൽ കേന്ദ്രങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും പതാക ഉയർത്തും.

സംഘാടകൻ, ജനപ്രതിനിധി, സഹകാരി എന്നീ നിലകളിൽ അഞ്ചുപതിറ്റാണ്ടിലേറെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന സൗമ്യസാന്നിധ്യമായിരുന്നു കെ ജെ ജേക്കബ്.


കൊച്ചി നഗരത്തിൽ കമ്യൂണിസ്‌റ്റ് പാർടിയും വർഗ ബഹുജന സംഘടനകളും കരുത്തോടെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ട്രേഡ് യൂണിയൻ പ്രവർത്തകൻ എന്നനിലയിൽ നഗരത്തിലെ സാധാരണക്കാരായ തൊഴിലാളികളെ സംഘടിപ്പിക്കാനും മുന്നിട്ടിറങ്ങി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home