മധു ബാലകൃഷ്ണന് പുരസ്‌കാരം സമ്മാനിച്ചു

തിരുവൈരാണികുളത്തപ്പൻ പുരസ്കാരം മധു ബാലകൃഷ്ണന് പ്രൊഫ. ശ്രീവത്സൻ ജെ മേനോൻ സമ്മാനിക്കുന്നു
കാലടി
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം ഗായകൻ മധു ബാലകൃഷ്ണന് സമ്മാനിച്ചു.
തിരുവാതിര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഗീതജ്ഞൻ പ്രൊഫ. ശ്രീവത്സൻ ജെ മേനോൻ മധു ബാലകൃഷ്ണന് പുരസ്‌കാരം നൽകി.
ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് എ മോഹൻകുമാർ അധ്യക്ഷനായി. വി കലാധരൻ മധു ബാലകൃഷ്ണനെ പരിചയപ്പെടുത്തി. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ എൻ മോഹനൻ, ശ്രീവത്സൻ ജെ മേനോൻ, വേണു വി ദേശം, എം കെ റെജി തുടങ്ങിയവർ സംസാരിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.









0 comments