എയ്‌ഞ്ചലിയയുടെ സ്പീഡ്, എയ്ഞ്ചലീനയുടെ സ്വാഗ്

ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ ഇരട്ടകളായ എയ്ഞ്ചലിന( ട്രിപ്പിൾ ജമ്പ് ) യും എയ്ഞ്ചലിയ (400 മീറ്റർ ഹർഡിൽസ്)യും.
കൊച്ചി
രാവിലെ ട്രാക്കിൽ ഏയ്ഞ്ചലിയയുടെ മാസ് എൻട്രി, ജൂനിയർ ഗേൾസ് 400 മീറ്റർ ഹർഡിൽസിൽ സ്വർണം. വൈകിട്ട് സഹോദരിയെ പിന്നിലാക്കി ഏയ്ഞ്ചലീനയുടെ ക്ലാസ്, ട്രിപ്പിൾ ജമ്പില്‍ പൊന്ന്. കോതമംഗലം മാർബേസിൽ എച്ച്എസ്എസിന്റെ മിന്നും താരങ്ങളാണ് തൃശൂർ നടത്തറ സ്വദേശികളായ ഇരട്ട സഹോദരിമാര്‍.
400 മീറ്റർ ഹർഡിൽസിൽ 1.11.4 സെക്കൻഡിൽ ഏയ്ഞ്ചലിയ ലക്ഷ്യംകണ്ടു. ഹീറ്റ്‌സിൽ ഫൗൾ പിണഞ്ഞതിനാൽ കഴിഞ്ഞ തവണത്തെ സ്വർണജേതാവായ ഏയ്ഞ്ചലീനയ്ക്ക് യോഗ്യത നേടാനായില്ല. ട്രിപ്പിൾജമ്പില്‍ 10.18 മീറ്റർ താണ്ടിയാണ് ഏയ്ഞ്ചലീന സ്വർണം നേടിയത്. 9.93 മീറ്റര്‍ ചാടി ഏയ്ഞ്ചലിയ വെള്ളി ഉറപ്പിച്ചു. കായികാധ്യാപിക ഷിബിയുടെ കീഴിലാണ് പരിശീലനം. അച്ഛന്‍: ലിനേഷ് (റിട്ട. ആർമി), അമ്മ: അനു (നഴ്‌സ്).









0 comments