Deshabhimani

നവരാത്രി മഹോത്സവം: 
ദക്ഷിണമൂകാംബികയിൽ വൻ തിരക്ക്

Heavy rush at Dakshina Mookambika

പറവൂർ ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന തറാന്റിസം ഡാൻസ്

വെബ് ഡെസ്ക്

Published on Oct 20, 2026, 02:26 AM | 1 min read

പറവൂർ


പൂജവയ്പ് കഴിഞ്ഞതോടെ പറവൂർ ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ വൻ തിരക്ക്. അവധിദിനമായതിനാൽ തിങ്കൾ രാവിലെമുതൽ വലിയ തിരക്കനുഭവപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ഒട്ടേറെ ആളുകളെത്തുന്നുണ്ട്. കുട്ടികളുമായി ദർശനത്തിനെത്തിയവർക്ക് എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടുമുതൽ സരസ്വതിമണ്ഡപത്തിൽ കലാപരിപാടികൾ നടന്നു. സംഗീതക്കച്ചേരി, വയലിൻ ഡ്യുയറ്റ്, ഭക്തിഗാനമേള, തറാന്റിസം ഡാൻസ് എന്നീ വൈവിധ്യങ്ങളായ പരിപാടികൾ അരങ്ങേറി.


ചൊവ്വ രാവിലെ എട്ടുമുതൽ രാത്രി 10 വരെ നൃത്തനൃത്യങ്ങൾ, വയലിൻകച്ചേരി, തിരുവാതിരകളി, പുല്ലാങ്കുഴൽ കച്ചേരി, ഭക്തിഗാനമേള, ഭരതനാട്യം, സോപാനസംഗീതം എന്നിവ അരങ്ങേറും. വിജയദശമി ദിനമായ ബുധൻ പുലര്‍ച്ചെ 2.45ന് നടതുറക്കും. അഷ്ടാഭിഷേകത്തിനും പൂജയെടുപ്പിനും ശേഷം അഞ്ചിന് വിദ്യാരംഭത്തിന് തുടക്കമാകും. തിരുവിതാംകൂര്‍ ദേവസ്വം ഡപ്യൂട്ടി കമീഷണര്‍ കെ ഇന്ദുകുമാരി ആദ്യാക്ഷരം കുറിക്കുന്നതിന് തുടക്കമിടും.


പ്രത്യേകം തയ്യാറാക്കിയ വിദ്യാരംഭ മണ്ഡപത്തില്‍ ഇരുപതോളം ഗുരുക്കന്മാര്‍ ഉച്ചവരെ കുട്ടികളെ എഴുത്തിനിരുത്തും. വിദ്യാരംഭത്തിനും ദര്‍ശനത്തിനും പ്രത്യേകം വരി ഉണ്ടാകുമെന്നും ദർശനത്തിനെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ പറഞ്ഞു.


പറവൂർ 
നഗരത്തിൽ 
നാളെ 
ഗതാഗത
നിയന്ത്രണം


പറവൂർ


ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിജയദശമി ദിവസമായ ബുധനാഴ്ച പറവൂർ നഗരത്തിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പുലർച്ചെ മൂന്നുമുതൽ പകൽ ഒന്നുവരെ കെഎംകെ കവലയിൽനിന്ന്‌ പുല്ലംകുളം ചിത്രാഞ്ജലി കവലവരെ വാഹനഗതാഗതം നിരോധിച്ചു.


ലിമിറ്റഡ് സ്റ്റോപ്പ് ബസ്‌സ്റ്റാൻഡ്‌, സെന്റ്‌ ജെർമയിൻസ് റോഡ്, പലാരം ഹോട്ടൽ കവല, ശാന്തി ആശുപത്രി, പറവൂർ കോടതി എന്നിവിടങ്ങളിൽനിന്ന്‌ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള വഴികളിലേക്ക് ഇരുചക്രവാഹനം ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പ്രവേശനമില്ല. ഈ വഴികളിൽക്ക‍ൂടി കാൽനടയാത്രമാത്രമേ അനുവദിക്കുകയുള്ളൂ.


ക്ഷേത്രത്തിലെത്തുന്നവരുടെ വാഹനങ്ങൾ നിർത്തിയിടാൻ ലിമിറ്റഡ് സ്റ്റോപ്പ് ബസ്‌സ്റ്റാൻഡ്‌, പുല്ലംകുളം സ്കൂൾമൈതാനം, കോടതിപരിസരം, സണ്ണി കൺവൻഷൻ സെന്റർ എന്നിവിടങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് അഗ്നിരക്ഷാസേനയെയും വൈദ്യസഹായം നൽകുന്നതിന്‌ മെഡിക്കൽ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് സുരക്ഷാ ഡ്യൂട്ടിക്കായി ഇരുനൂറോളം പൊലീസുകാരെ നിയോഗിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home