വിവിഎസ്ഡി സ്‌കൂളിന് പുതിയ കെട്ടിടം

ആര്യാട് ഗവ. വിവിഎസ്ഡി എൽ പി സ്കൂളിൽ നിർമിച്ച ഇരുനിലമന്ദിരം
ആര്യാട്
കൊടും ചൂടിൽ ഷീറ്റ്മേഞ്ഞ കെട്ടിടത്തിലിരുന്ന് പഠിച്ച കുട്ടികൾക്ക് പുതിയ ഇരുനില കെട്ടിടമൊരുങ്ങി. ആര്യാട് ഗവ. വിവിഎസ്ഡി എൽ പി സ്കൂളിലാണ് 99 ലക്ഷംരൂപയില്‍ കെട്ടിടം നിർമിച്ചത്. മുന്‍ എംഎൽഎ പി പി ചിത്തരഞ്ജന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാറാണ് തുക അനുവദിപ്പിച്ച് നിർമാണം തുടങ്ങിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ആയിരുന്നു. നിർമാണം പൂർത്തിയാക്കി കെട്ടിട ഉദ്ഘാടനം നീണ്ടുപോയപ്പോൾ വിദ്യാര്‍ഥികളും അധ്യാപകരും ബുദ്ധിമുട്ടിലായിരുന്നു. പി പി ചിത്തരഞ്ജൻ നേതൃത്വത്തില്‍ എംഎൽഎയ്ക്ക് കത്ത് നൽകിയതിനെ തുടർന്നാണ് ഉദ്ഘാടനം നടത്തിയത്. എ ഡി തോമസ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ അധ്യക്ഷയായി. പി പി ചിത്തരഞ്ജന്റെ സന്ദേശം ചടങ്ങിൽ വായിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ജിജിമോൻ എന്നിവർ സംസാരിച്ചു.









0 comments