Deshabhimani

ശബരിമല ഒരുക്കങ്ങൾ ഒന്നുമായില്ല

തീർഥാടകർ വലയും

makaravilakku thee

എരുമേലി വലിയമ്പലത്തിന് മുന്നിലെ കടവിലെ മൺതിട്ട

വെബ് ഡെസ്ക്

Published on Oct 20, 2026, 01:46 AM | 1 min read

കോട്ടയം ശബരിമല മണ്ഡല, മകരവിളക്ക്‌ തീർഥാടനകാലത്തിനുള്ള ഒരുക്കങ്ങളിൽ വൻ വീഴ്‌ച. പ്രധാനകേന്ദ്രമായ എരുമേലിയിലും ജില്ലയിലെ ഇടത്താവളങ്ങളിലും ഇതുവരെ അടിസ്ഥാന സ‍ൗകര്യങ്ങളൊരുക്കിയില്ല. കഴിഞ്ഞ വർഷം ഇ‍ൗ സമയത്ത്‌ എല്ലാ ഇടത്താവളങ്ങളിലും ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച്‌ പ്രത്യേക യോഗം ചേർന്ന്‌ തീരുമാനമെടുത്തിരുന്നു. ഇത്തവണ എരുമേലിയിൽ പോലും സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ എങ്ങുമെത്തിയിട്ടില്ല. സുപ്രധാന കാനനപാതയിൽ വൈദ്യുതി എത്തിച്ചിട്ടില്ല. പാത വെട്ടിത്തെളിക്കുകയും വേണം. ഇതിനുള്ള പ്രവർത്തനങ്ങളൊന്നും ആരംഭിച്ചില്ല. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ അഴുതക്കടവിലെ പാലത്തിന്റെ കൈവരി പുനസ്ഥാപിച്ചില്ല. എരുമേലിയിൽ ശുചീകരണവും മാലിന്യസംസ്‌കരണ സ‍ൗകര്യമൊരുക്കലും പ്രധാനമാണ്‌. ഇതിന്‌ സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ല. വലിയമ്പലത്തിനു മുന്നിലെ കടവിൽ ചെളിയടിഞ്ഞ്‌ തിട്ട രൂപപ്പെട്ടിട്ടുണ്ട്‌. ഇവിടെ മാലിന്യവും അടിഞ്ഞ്‌ കിടക്കുന്നു. എരുമേലിയിൽ തീർഥാടകരെ ചൂഷണം ചെയ്യാതിരിക്കാനുള്ള നടപടികൾ ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള എരുമേലി കൊരട്ടിയിലെ പിൽഗ്രിം അമിനിറ്റി സെന്റർ കഴിഞ്ഞ സർക്കാർ നവീകരിച്ചിരുന്നു. ഇവിടെ 10 മുറികളിലും ആറ്‌ ഡോർമിറ്ററികളിലുമായി 350 പേർക്ക്‌ തങ്ങാം. ഇടത്താവളങ്ങളുടെ കാര്യവും വ്യത്യസ്‌തമല്ല. കടപ്പാട്ടൂർ, ഏറ്റുമാനൂർ, തിരുനക്കര മഹാദേവ ക്ഷേത്രങ്ങളാണ്‌ പ്രധാന ഇടത്താവളങ്ങൾ. ഏറ്റുമാനൂരിൽ വിരിവയ്‌ക്കാൻ പന്തൽ വേണം. കുടിവെള്ളം, അന്നദാനം എന്നിവ ഒരുക്കണം. പാലാ കടപ്പാട്ടൂർ ക്ഷേത്രത്തിലെ സ‍‍ൗകര്യങ്ങൾ സംബന്ധിച്ച്‌ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്ന്‌ ചർച്ച നടത്തേണ്ട സമയം കഴിഞ്ഞു. അതേസമയം, മുത്തോലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്തൽ നവീകരണമടക്കമുള്ള പ്രവൃത്തികൾ നടക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home