കനിവ് പാലിയേറ്റീവ് ഏരിയ സമ്മേളനം

കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റി അങ്കമാലി ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം പി ഉദയൻ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റി അങ്കമാലി ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം പി ഉദയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം ടി വർഗീസ് അധ്യക്ഷനായി. സെക്രട്ടറി എം പി സേതുമാധവൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ഏരിയ കമ്മിറ്റി അംഗം പി അശോകൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ്, ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു, കനിവ് ജില്ലാ ജോയിന്റ് സെക്രട്ടറി എൻ വി മഹേഷ്, ബൈജു പറപ്പിള്ളി, പി എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി എൻ അനിൽകുമാർ (പ്രസിഡന്റ്), ആനി ജോസ്, പി അശോകൻ (വൈസ് പ്രസിഡന്റുമാർ), എം പി സേതുമാധവൻ (സെക്രട്ടറി), സിജോ ചൊവ്വരാൻ, കെ പി അനീഷ് (ജോയിന്റ് സെക്രട്ടറിമാർ), എം പി തരിയൻ (ട്രഷറർ), എം ടി വർഗീസ് (അഡ്വൈസർ).









0 comments