Deshabhimani

ആമ്പല്ലൂർ മീഡിയേഷൻ സെന്റർ ലഘുലേഖ പ്രകാശിപ്പിച്ചു

The brochure was released.

ആ‍മ്പല്ലൂർ മീഡിയേഷൻ സെന്ററിന്റെ ലഘുലേഖ മീഡിയേഷൻ സൊസൈറ്റി പ്രസിഡന്റ് രാജേഷ് സി മുട്ടത്തിന് നൽകി പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത് പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 20, 2026, 01:40 AM | 1 min read

ആമ്പല്ലൂർ


ആമ്പല്ലൂർ പഞ്ചായത്തിൽ ആരംഭിക്കുന്ന സമന്വയം ആമ്പല്ലൂർ മീഡിയേഷൻ സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനുള്ള ലഘുലേഖ പ്രകാശിപ്പിച്ചു.


മധ്യസ്ഥത വഹിക്കുന്ന പരാതികളെ സംബന്ധിച്ചുള്ള വിവരം നൽകാനും സെന്ററിന്റെ പ്രവർത്തനരീതി, അപേക്ഷകൾ സ്വീകരിക്കുന്നവിധം, മീഡിയേഷൻ കേന്ദ്രങ്ങൾ, മീഡിയേറ്റർമാരെ നിശ്ചയിക്കുന്ന രീതി, സ്വീകരിക്കുന്ന പരാതികളുടെ തരം മുതലായ കാര്യങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനുമായാണ് പ്രചാരണം. തെരഞ്ഞെടുക്കപ്പെട്ടവർക്കായി പഞ്ചായത്തിന്റെയും എസ്എൻ ലോ കോളേജിന്റെയും മീഡിയേഷൻ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു.

ലഘുലേഖ പ്രകാശിപ്പിക്കൽ മീഡിയേഷൻ സൊസൈറ്റി പ്രസിഡന്റ് രാജേഷ് സി മുട്ടത്തിന് കൈമാറി പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത്ത് നിർവഹിച്ചു. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. കെ ആർ രഘുനാഥൻ, ഷീല സത്യൻ, എം കെ സുരേന്ദ്രൻ, കർണ്ണകി രാഘവൻ, ലീല ഗോപാലൻ, എസ് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home