കനത്ത മഴ
സൈലന്റ്‌വാലിയിൽ ഉരുൾപൊട്ടൽ

മണ്ണാർക്കാട്
സൈലന്റ്‌വാലി മലനിരകളുടെ ഭാഗമായ മൈലാംപാടം പൊതുവപ്പാടം ഒറ്റകുംഭം മലയിൽ ഞായർ രാത്രി ഉരുൾപൊട്ടി. സൈലന്റ്‌വാലി മലനിരകളുടെ താഴ്വാരമായ ഒറ്റകുംഭം മലയിൽനിന്ന് കല്ലും മണ്ണും ഉൾപ്പെടെയുള്ളവ 100 മീറ്ററിലധികം താഴേക്ക് ഉരുണ്ടുനീങ്ങി. തുടർന്ന് പ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന അരിയൂർ തോട്ടിലും വെള്ളിയാർപ്പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ജനവാസ മേഖലയിൽനിന്ന് നാലുകിലോമീറ്ററോളം ഉള്ളിലാണ് ഉരുൾപൊട്ടിയത്. വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് നിലംപതിച്ചു. ജനവാസമേഖലയിൽനിന്ന് രണ്ടു മലയ്ക്ക് അപ്പുറമാണ് ഉരുൾപൊട്ടലെന്ന് അധികൃതർ പറഞ്ഞു. സംരക്ഷിത മേഖലയായതിനാൽ പൊതുജനങ്ങളാരും അവിടേക്ക് പോയില്ല.









0 comments